മിസൗറി പൊതുവിദ്യാലയങ്ങളില്‍ ബൈബിള്‍ പഠനവിഷയമാക്കുന്നു.

മിസൗറി: മധ്യ പടിഞ്ഞാറന്‍ അമേരിക്കന്‍ സംസ്ഥാനമായ മിസൗറിയിലെ പൊതുവിദ്യാലയങ്ങളില്‍ ബൈബിള്‍ ഒരു വിഷയമായി തിരഞ്ഞെടുത്തത് പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പിന്തുണയോടെ ബില്ലിന് അംഗീകാരം ലഭിച്ചു. ബൈബിള്‍ ഐച്ഛിക വിഷയമായി തെരെഞ്ഞെടുത്തത് പഠിക്കാന്‍ അവസരം ഒരുക്കുന്ന ബില്ലിന് സഭയില്‍ 95 അംഗങ്ങള്‍ അനുകൂലിച്ചതോടെ ബില്‍ പാസാവുകയായിരുന്നു.

കോണ്‍ഗ്രസില്‍ പാസാക്കിയ ബില്ലിന് സെനറ്റിനെ അംഗീകാരം കൂടി ലഭിച്ചാല്‍ ബില്‍ നിയമമായി മാറും. നിലവില്‍ മിസൗറിയില്‍ ഗ്രേഡ് 12 വരെ ബൈബിള്‍ പഠനം അനുവദനീയമാണ്. ഒരു റഫറന്‍സ് ഗ്രന്ഥമാണ് ഇത് ഉപയോഗിക്കാം. മതഗ്രന്ഥം ഐച്ഛിക വിഷയമായി തെരെഞ്ഞെടുത്തത് പഠിക്കാന്‍ അവസരം ലഭിക്കും എന്നതാണ് പുതിയ ബില്ലിന്റെ പ്രത്യേകത.

ഡികെ

Share this news

Leave a Reply

%d bloggers like this: