ഗാല്‍വേ: ജി.ഐ.സി.സി യുടെ നേതൃത്വത്തില്‍ ഗാല്‍വേ ക്ലിനിക്കുമായി ചേര്‍ന്ന് ഏപ്രില്‍ മാസം പതിമൂന്നാം തീയതി ശനിയാഴ്ച 11 മുതല്‍ 1 മണി വരെ ഡോഹിഷ്കയിലുള്ള കുമാസു സെന്ററില്‍ വെച്ച് ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രെയിനിങ് ക്ളാസ്സുകള്‍ നടത്തുന്നു. പ്രവേശനം തികച്ചും സൗജന്യമാണ്.
ഗാല്‍വേ ക്ലിനിക്കിലെ കാര്‍ഡിയാക് വിഭാഗം ക്ലിനിക്കല്‍ നേഴ്സ് സ്പെഷ്യലിസ്റ്റും ബി.എല്‍.എസ് ക്ലിനിക്കല്‍ ഇന്‍സ്ട്രുക്ടറും ആയ ഫിലിപ്പ് പാറക്കല്‍ ആണ് ക്ളാസുകള്‍ നയിക്കുന്നത്. ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ ഇതില്‍ ബോധവാന്മാര് ആണെങ്കിലും അല്ലാത്ത പൊതുജനങ്ങള്‍ക്ക് ഈ ക്ളാസുകള്‍ വളരെ ഉപകാരപ്രദമാണ്. പ്രത്യേകിച്ച് പ്രവാസ ജീവിതത്തില്‍ മാതാവോ പിതാവോ ഒറ്റക്ക് കുട്ടികളെ നോക്കുന്ന അവസരത്തില്‍ ഉണ്ടാവുന്ന എയര്‍വേ ബ്ളോക്, ചോക്കിങ് മുതലായ അടിയന്തിര സാഹചര്യങ്ങളില്‍ ഈ ട്രെയിനിങ് വളരെ ഉപകാരപ്രദമാണെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജി.ഐ.സി.സി. സെക്രട്ടറി 0894871183 ആയി ബന്ധപ്പെടുക.