സീറോ മലബാറിന്റെ നേതൃത്ത്വത്തില്‍ പ്രളയ ദുരിതാശ്വാസത്തിനായി കേരളത്തിന് ഒരു കൈത്താങ്ങ് നല്കാന് കില്‍നമാന ഫാമിലി റിക്രിയേഷന്‍ ഹാളില്‍ ഇന്ന് വൈകിട്ട് 6 ന് ഡബ്ലിന്‍ തപസ്യയുടെ ‘ലോസ്റ്റ് വില്ല ‘ നാടകം അരങ്ങേറുന്നു. സലിന് ശ്രീനിവാസ് രചിച്ച്, സിംസണ്‍ ജോണ്‍ സംഗീതം നല്കി, ബിനു ആന്റണിയും തോമസ് ആന്റണിയും ചേര്‍ന്ന് സംവിധാനം നിര്‍വഹിച്ച ഈ സാമൂഹിക നാടകത്തിലെ ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത് ജെസ്സി ജേക്കബ്. ഡബ്ലിനിലെ പ്രശസ്ത നടീ നടന്മാര് അഭിനയിക്കുന്ന ഈ നാടകത്തോടൊപ്പം, അനുഗ്രഹീത ഗായകര്‍ നയിക്കുന്ന ഗാനമേളയും, നൃത്തവും ഒരുക്കിയിട്ടുണ്ട്.