ന്യൂഡല്‍ഹി: 2016 നവംബര്‍ 8 ന് രാത്രി 8.30 ന് പുറത്തുവന്ന വാര്‍ത്ത കേട്ട് എല്ലാവരും ഞെട്ടിത്തരിച്ചുപോയി. നിലവിലുള്ള 500 ന്റെയും 1000 ത്തിന്റെയും ഇന്ത്യന്‍ കറന്‍സികള്‍ പിറ്റേ ദിവസം മുതല്‍ നിരോധിക്കപെടും എന്നായിരുന്നു വാര്‍ത്ത. കള്ളപണം തടയുക എന്ന ലക്ഷ്യമാണ് നോട്ട് നിരോധനത്തിന് പിന്നിലുള്ളതെന്ന് നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പിറ്റേദിവസം മുതല്‍ സാധാരണക്കാരന്‍ അനുഭവിച്ച യാതനകള്‍ ചെറുതായിരുന്നില്ല. ബാങ്കിന് മുന്നില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ കാവലിരുന്ന് തളര്‍ന്നു വീഴുന്ന കാഴ്ചയാണ് മാസങ്ങളോളം തുടര്‍ന്നത്. ബാങ്കിന് മുന്നില്‍ ക്യൂ നിന്ന് രക്തസാക്ഷിത്വം വരിച്ചവരും ഈ കൂട്ടത്തിലുണ്ട്. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറവും നോട്ട് നിരോധനം സമസ്ത മേഖലകളിലും ഉണ്ടാക്കിയ പ്രതിസന്ധി മറികടകനായിട്ടില്ല. ഈ വര്‍ഷം രാജ്യം 7.5 ശതമാനം വളര്‍ച്ച നേടുമെന്ന് കണക്കാക്കപ്പെട്ടെങ്കിലും 6.75 ശതമാനം മാത്രമാണ് നേടാന്‍ കഴിഞ്ഞത്.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കപ്പെട്ട സാമ്പത്തിക ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ നോട്ട് നിരോധനത്തിന് കഴിഞ്ഞില്ലെന്ന് ആര്‍.ബി.ഐ യും വ്യക്തമാക്കുന്നു.റിയല്‍ എസ്റ്റേറ്റിലും, മറ്റു ബിസിനെസ്സുകളിലും കള്ളപണം ഇറക്കിയവരെ നോട്ട് നിരോധനത്തിലൂടെ സര്‍ക്കാര്‍ സുരക്ഷിതമാക്കിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. വന്‍കിട കള്ളപ്പണക്കാര്‍ കറന്‍സിയായി സമ്പാദ്യങ്ങള്‍ സൂക്ഷിക്കാറില്ലെന്നു സര്‍ക്കാരിന് അറിയുന്ന കാര്യമായിട്ടും സാമ്പത്തിക ശുദ്ധീകരണത്തിന്റെ പേരില്‍ നടന്ന ഈ നടപടിക്കെതിരെ പല കോണുകളില്‍ നിന്നും ആരോപണം ഉയര്‍ന്നിരുന്നു.
എ എം