വിദ്യാര്‍ത്ഥി സൗഹൃദമാകാന്‍ ഒരുങ്ങി കോര്‍ക്ക്; സ്റ്റുഡന്റ് പദ്ധതിയുടെ ഭാഗമായി 600 ബെഡുകള്‍ ഉടന്‍ എത്തും.

കോര്‍ക്ക്: കോര്‍ക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി 600 ബെഡുകള്‍ ഒരുങ്ങുന്നു. കോര്‍ക്ക് യൂണിവേഴ്‌സിറ്റി കോളേജ്ജിനോട് ചേര്‍ന്ന താമസ കേന്ദ്രങ്ങളിലാണ് ബെഡുകള്‍ അനുവദിക്കുന്നത്. അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന യു.കെ കമ്പനി ഫ്യൂചര്‍ ജനറേഷനും ബഹറിന്‍ ആസ്ഥാനമായ സൗത്ത് ഗ്രൂപ്പും ചേര്‍ന്നാണ് ഈ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. ആദ്യ ഘട്ടത്തില്‍ അത്യാവശ്യമായി ബഡ്ഡുകള്‍ അനുവദിക്കും. തുടര്‍ന്ന് കുറഞ്ഞ ചെലവില്‍ ഹോംസ്റ്റേ പദ്ധതികളും ആരംഭിക്കും.

നഗരത്തില്‍ പഠിക്കാന്‍ എത്തുന്നവര്‍ക്ക് വര്‍ധിച്ചുവരുന്ന വാടക പ്രതിസന്ധിയില്‍ ഒരു കൈതാങ് ഒരുക്കുകയാണ് പുതിയ പദ്ധതി. അയര്‍ലണ്ടില്‍ ബിസിനസ്സ് ഗ്രൂപ്പുകളെ സംയോജിപ്പിച്ച് വിദ്യാര്‍ത്ഥി സൗഹൃദ നഗരമായി കോര്‍ക്കിനെ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടുത്തെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി സംഘടനകളുടെ പിന്തുണയും ലഭിക്കും. നഗരങ്ങളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിച്ചാലും താമസ സൗകര്യം ലഭിക്കാതെ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടുന്ന സാഹചര്യം പരിഗണിച്ചാണ് ഇത്തരം ഒരു പദ്ധതി ഒരുങ്ങുന്നത്.

എ എം

Share this news

Leave a Reply

%d bloggers like this: