കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മറ്റൊരു നിര്‍ണ്ണായക തീരുമാനവുമായി നടിമാരായ ഹണി റോസും, രചന നാരായണന്‍ കുട്ടിയും രംഗത്ത്. ആക്രമിക്കപ്പെട്ട നടിയുടെ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി തന്നെ വേണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. അക്രമത്തിന് ഇരയായ നടി നേരെത്തെ ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും സെഷന്‍സ് കോടതി ആവശ്യം തള്ളിയിരുന്നു.
മാത്രമല്ല വിചാരണ കോടതി തൃശൂരിലേക്ക് മാറ്റണമെന്നും നടിമാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ക്ക് ഹൈ കോടതിയില്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം ഈ രണ്ട് നടിമാരും കക്ഷി ചേരും.താര സംഘടനയായ അമ്മയിലെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്ന നിലയില്‍ നടിമാര്‍ എടുത്ത തീരുമാനത്തിന് ഏറെ പ്രാധാന്യമുണ്ട്.
ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി താര സംഘടന ചെറുവിരല്‍ അനക്കിയില്ല എന്ന കുറ്റപ്പെടുത്തലിന് തടയിടാന്‍ നടിമാരായ ഹണിയെയും, രചനയെയും അമ്മ രംഗത്തിറക്കിയെന്നാണ് ചലച്ചിത്ര ലോകത്തെ പിന്നാമ്പുറ വാര്‍ത്തകള്‍. ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാന്‍ താര സംഘടനയുടെ തീരുമാനം വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. അതില്‍ നിന്നും മുഖം രക്ഷിക്കാനായി അമ്മ നടത്തുന്ന പുതിയ തന്ത്രമാണ് ആക്രമിക്കപ്പെട്ട നടിക്ക് അനുകൂലമായി നടിമാരെ ഇറക്കിയതെന്നും സിനിമാലോകത്തുനിന്നും വാര്‍ത്തകളുണ്ട്.
ഡികെ