ഡബ്ലിന്‍: മാരകമായ ലിസ്റ്റെറിയ ബാക്റ്റീരിയ കണ്ടെത്തിയതിനെ തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും ചില ഭക്ഷ്യ ഉത്പന്നങ്ങള്‍ ഒഴിവാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദേശം നല്‍കി. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന ബാക്റ്റീരിയ ഫ്രോസണ്‍ സ്വീറ്റ് കോണില്‍ സ്ഥിരീകരിച്ചതോടെ ഈ ഉത്പന്നം അയര്‍ലണ്ടിലെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും നീക്കം ചെയ്യാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് അടിയന്തിര നിര്‍ദേശം പുറത്തിറക്കി.
ഹംഗറി ഭക്ഷ്യ പ്ലാന്റില്‍ നിന്നും എത്തുന്ന ഫുഡ് പാക്കറ്റുകളിലാണ് ബാക്ടീരിയയുടെ സാനിദ്ധ്യം തിരിച്ചറിഞ്ഞത്. യു.കെ യില്‍ രണ്ട് മരണങ്ങള്‍ ഉള്‍പ്പെടെ യൂറോപ്പില്‍ 10 പേരുടെ ജീവനെടുത്ത ലിസ്റ്റെറിയ അത്ര നിസ്സാരമല്ലെന്ന് ഫുഡ് സേഫ്റ്റി വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. y അക്ഷരത്തില്‍ അവസാനിക്കുന്ന ഫ്രോസണ്‍ സ്വീറ്റ് കോണ്‍ ഉത്പന്നം വാങ്ങിയിട്ടുള്ളവര്‍ ഉടന്‍ അത് തിരിച്ചേല്പിക്കുക. ഇത് കഴിച്ചവര്‍ വൈകാതെ ചികിസ തേടാനും കര്‍ശന നിര്‍ദേശം പുറത്തു വന്നു.
മനുഷ്യരില്‍ ദഹന വ്യവസ്ഥയില്‍ കടന്നു കൂടുന്ന ബാക്റ്റീയ ക്രമേണ കേന്ദ്ര നാഡി വ്യൂഹത്തെയും ബാധിക്കും. ഇവ ഉത്പാദിപ്പിക്കുന്ന വിഷം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും, തുടര്‍ന്ന് രോഗിക്ക് മരണം വരെ സംഭവിച്ചേക്കാം. ഗര്‍ഭിണികളില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച മുരടിപ്പിക്കുന്ന ബാക്റ്റീരിയ അബോര്‍ഷന് കാരണമാകുന്ന രോഗകാരി കൂടിയാണ് .
ഗര്‍ഭിണികളില്‍ സെപ്സിസ് പോലുള്ള ബ്ലഡ് ഇന്‍ഫെക്ഷന്‍ ഉണ്ടാക്കാനും ലിസ്റ്റെറിയക്ക് കഴിയും. ഒരിക്കല്‍ പിടിപെട്ടാല്‍ ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങളില്‍ ഒളിഞ്ഞിരുന്ന് വീണ്ടും ശരീരത്തെ രോഗാതുരമാക്കാനും ഇവക്ക് ശേഷിയുണ്ട്. അമേരിക്കന്‍ വന്‍കരകളില്‍ പ്രതിവര്‍ഷം സംഭവിക്കുന്ന ഭഷ്യ വിഷബാധയുമായി ബന്ധപ്പെട്ടനൂറു കണക്കിന് മരണങ്ങളില്‍ വലിയൊരു പങ്കു വഹിക്കുന്നതും ലിസ്റ്റെറിയ തന്നെ.
ഡികെ