മുംബൈ: രാജ്യം ആകാംക്ഷയോടെയും അതിലേറെ അഭിമാനത്തോടെയും നിരീക്ഷിക്കുന്ന പദ്ധതിയാണ് ഐഎസ്ആര്‍ഒ യുടെ അടുത്ത ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍ രണ്ട്. മറ്റ് ബഹിരാകാശ ഏജന്‍സികള്‍ ഇന്നേവരെ ചെയ്യാന്‍ ധൈര്യപ്പെട്ടിട്ടില്ലാത്ത സാഹസത്തോടെ ചാന്ദ്രയാന്‍ രണ്ട് ചന്ദ്രോപരിതലത്തില്‍ ഇറക്കാനാണ് ലക്ഷ്യമിടുന്നത്
വെല്ലുവിളികള്‍ നിറഞ്ഞ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെയാണ് പേടകത്തെ ഇറക്കാനായി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്മാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ദക്ഷിണ ധ്രുവത്തിലെ രണ്ട് സ്ഥലങ്ങള്‍ തങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ടെന്നും അതിലൊന്നിനെ ചാന്ദ്രപേടകത്തിന്റെ ലാന്‍ഡിങ്ങിനായി തിരഞ്ഞെടുക്കുമെന്നാണ് ഐഎസ്ആര്‍ഓ മുന്‍ തലവന്‍ എ.എസ് കിരണ്‍ കുമാര്‍ പറയുന്നത്. ഇന്നേവരെ ഒരു പേടകവും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചാന്ദ്രയാന്‍ പദ്ധതിയുടെ പരീക്ഷണങ്ങളും പരിശോധനകളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്ററിലാണ് ഇത് നടക്കുന്നത്. ചന്ദ്രനിലിറങ്ങുന്ന ലാന്‍ഡറിന്റെ പ്രോട്ടോടൈപ്പ് ഉപയോഗിച്ചുള്ള പരീക്ഷണവും നടക്കുന്നുണ്ട്.
ചാന്ദ്രയാന്‍ രണ്ടിന്റെ ഭാഗങ്ങളെല്ലാം തന്നെ തയ്യാറായിട്ടുണ്ടെന്നും ഈ വര്‍ഷം അധികം വൈകാതെ തന്നെ വിക്ഷേപണം ഉണ്ടാകുമെന്നും എ.എസ് കിരണ്‍ കുമാര്‍ വ്യക്തമാക്കുന്നു. ജിഎസ്എല്‍വി മാര്‍ക്ക്-2 റോക്കറ്റിലായിരിക്കും ചാന്ദ്രയാന്‍ -2 കുതിച്ചുയരുക
എ എം