വയനാട് യത്തീംഖാനയിലെ കുട്ടികള്‍ ലൈംഗിക പീഡനത്തിരയായെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് 11 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ കുട്ടികള്‍ പീഡനത്തിരിയായോ എന്നറിയാന്‍ കുട്ടികളെ ഗ്രൂപ്പ് കൗണ്‍സിലിങിന് വിധേയരാക്കാന്‍ സാമൂഹിക നീതി വകുപ്പ് തീരുമാനിച്ചു. പ്രായപൂര്‍ത്തിയായ ഏഴ് കുട്ടികള്‍ പീഡനത്തിനിരയായെന്ന് യത്തീംഖാന അധികൃതരാണ് പരാതി നല്‍കിയത്.
യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത ആറ് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ആറ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഡിവൈഎസ്പി മുഹമ്മദ് ഷാഫി. അറസ്റ്റിലായ പ്രതികളുടെ വിവരങ്ങള്‍ തിരിച്ചറിയല്‍ പരേഡിനുശേഷമേ വെളിപ്പെടുത്തൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കല്‍പ്പറ്റ പൊലീസിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് യത്തീംഖാനയ്ക്ക് സമീപമുളള കടകളിലെ യുവാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഹോസ്റ്റലിലേക്ക് പോകുംവഴി കടയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ക്രൂരമായി പീഡിപ്പിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത ആറ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കോമ്പൗണ്ടിന് പുറത്തുവെച്ച് മിഠായി നല്‍കിയും അശ്ലീല വീഡിയോകള്‍ കാണിച്ച് പ്രലോഭിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യത്തീംഖാന നല്‍കിയ പരാതിയില്‍ വിശദമാക്കുന്നത്.
പെണ്‍കുട്ടികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യത്തീംഖാനയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഓഫീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളെ കൗണ്‍സിലിങ്ങിന് വിധേയരാക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഏഴിലും എട്ടിലും പഠിക്കുന്ന കുട്ടികളാണ് പീഡനത്തിന് ഇരയായത്.
എ എം