ഗാല്‍വേ: ഡബ്ലിന്‍ ട്രിനിറ്റി കോളേജിലെ ജല സംരക്ഷണ പ്രോജക്ടിന്റെ ഭാഗമായി അതെന്‍ട്രി പ്രദേശത്തുള്ള നൂറോളം താമസക്കാര്‍ ഈ പദ്ധതിയുടെ ഭാഗമാകും. ജല ഉപയോഗത്തെക്കുറിച്ചുള്ള ക്ളാസ്സുകളും ഇതിനോടൊപ്പം നടത്തപ്പെടും. ഓരോ വീട്ടുടമക്കും വെള്ളം മിച്ചംവെയ്ക്കാന്‍ സഹായിക്കുന്ന ഉപകരണങ്ങളും വിതരണം ചെയ്യപ്പെടും.
വെള്ളം സംരക്ഷിക്കപെടുന്നതിന്റെ ആദ്യപടി മിതമായ രീതിയില്‍ ഇത് ഉപയോഗിക്കുക എന്നതാണെന്ന് വിദഗ്ദ്ധ സംഘം പദ്ധതിയുടെ ഭാഗമായവരെ ഓര്‍മിപ്പിച്ചു. അടുത്ത തലമുറക്ക് വേണ്ടി മനുഷ്യന്‍ കാത്ത് സൂക്ഷിക്കേണ്ട പ്രകൃതി വിഭവമാണ് ജലം എന്ന പാഠം യുവ തലമുറയ്ക്ക് കൈമാറാന്‍ വൈകരുതെന്ന സന്ദേശവും ട്രിനിറ്റി കോളേജിലെ പ്രൊഫസ്സര്‍ സങ്കഹ്മ് കൈമാറി.
വെള്ളത്തിന്റെ ദുരുപയോഗം ജല ധൗര്‍ലഭ്യത്തിന്റെ പ്രധാന കാരണമാണെന്നും സംഘം വിലയിരുത്തി. മഴപെയ്യുന്ന അവസരങ്ങളില്‍ മഴസംഭരണം സാധ്യമാക്കുന്ന ഉപകരണങ്ങളും, ടാങ്കുകളും പങ്കെടുത്തവര്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നതായി ഈ വിദഗ്ദ്ധ സംഘം അറിയിച്ചു.
എ എം