വെള്ളമില്ല; ഗാള്‍വേയിലെ റസ്റ്റോറന്റുകള്‍ പലതും അടച്ചിട്ട നിലയില്‍

ഗാല്‍വേ സിറ്റിയില്‍ ചിലയിടങ്ങളില്‍ ഇന്നലെയും ഇന്നും വെള്ളം ലഭിക്കുന്നില്ലെന്ന് പരാതി. സിറ്റിയിലുള്ള റസ്റ്റോറന്റുകളില്‍ ചിലതു തുറന്നു പ്രവര്‍ത്തിച്ചെങ്കിലും വെള്ളം ലഭ്യമല്ലാത്തതിനാല്‍ അടച്ചിടാന്‍ നിര്‍ബന്ധിതമായി. ഇന്നലെ ഡോക്ക്‌സ് ഏരിയയിലുള്ള റസ്‌റോറന്റുകളില്‍ എത്തിച്ചേര്‍ന്ന ടൂറിസ്റ്റുകള്‍ അടക്കമുള്ളവര്‍ ഭക്ഷണം കഴിക്കാതെ മടങ്ങേണ്ടി വന്നിരുന്നു. വെള്ളം ലഭിക്കുമെന്ന് ജല അതോറിറ്റിയുടെ അറിയിപ്പ് ഉണ്ടായതിന്റെ തുടര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ച ഹോട്ടലുകളാണ് പലതും വെട്ടിലായത്.

ഓഗസ്റ്റിന്‍ സ്ട്രീറ്റ്, മിഡില്‍ സ്ട്രീറ്റ്, ഫ്‌ളഡ് സ്ട്രീറ്റ്, ക്രോസ്സ് സ്ട്രീറ്റ് എന്നീ സ്ഥലങ്ങളിലെ വീടുകള്‍, ഹോട്ടലുകള്‍ ബിസിനസ്സ് സമുച്ഛയങ്ങള്‍ എന്നിവയെ സാരമായി ബാധിക്കുന്ന രീതിയിലാണ് വെള്ളം നിലച്ചത്. പലയിടങ്ങളിലും റിപ്പയര്‍ ചെയ്യാനുള്ള വിളി വന്നില്ലെന്നും ജല അതോറിറ്റി ജീവനക്കാര്‍ അറിയിച്ചിരിക്കുകയാണ്. ക്വയ് സ്ട്രീറ്റില്‍ പണി നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍.

വെള്ളം നിലച്ചതായി അറിയിച്ച സ്ഥലങ്ങളില്‍ പരമാവധി അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിച്ച ജല വകുപ്പ് ഇനിയും റിപ്പയര്‍ ചെയ്യപ്പെടാന്‍ ബാക്കി സ്ഥലങ്ങള്‍ ഉണ്ടെങ്കില്‍ അഥവാ വെള്ളം ഇപ്പോഴും ലഭിച്ചുതുടങ്ങിയിട്ടില്ലെങ്കില്‍ 1850 278 278 എന്ന ഹെല്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാനും അറിയിച്ചിട്ടുണ്ട്.

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: