ഡബ്ലിന്‍: അയര്‍ലണ്ടില്‍ ആരോഗ്യവകുപ്പ് നടത്തുന്ന അംഗപരിമിതര്‍ക്കുവേണിയുള്ള പല കേന്ദ്രങ്ങളിലും സൗകര്യങ്ങള്‍ പരിമിതമാണെന്ന് ഹിക്കയുടെ റിപ്പോര്‍ട്ട്. ഹിക്ക 27 കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ 25 എണ്ണവും ക്രമരഹിതമായി പ്രവര്‍ത്തിക്കുന്നവയാണ്. ഇത്തരം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മുതല്‍ രോഗീപരിചരണം വരെയുള്ള കാര്യങ്ങളില്‍ സൂക്ഷ്മപരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
കോര്‍ക്കിലുള്ള കോപ്പ് ഫൗണ്ടേഷന്റെ കീഴിലുള്ള സെന്ററുകളിലും ക്രമക്കേട് കണ്ടെത്തിയിരിക്കുകയാണ്. 2015-ല്‍ ഹിക്ക നടത്തിയ മിന്നല്‍ പരിശോധനയില്‍ ഫിറ്റിങ് സംവിധാനം തകരാറിലായതിനാല്‍ 55 പേരെ എമര്‍ജന്‍സി അക്കോമഡേഷനിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള രോഗീപരിചരണ സ്ഥാപനങ്ങളില്‍ നേഴ്‌സിങ് ജോലികള്‍ ചെയ്തു വരുന്നത് മെഡിക്കല്‍ കോഴ്സുകളോ, ഡിപ്ലോമകളോ ചെയ്യാത്ത നേഴ്‌സിങ് ഇതര ജീവനക്കാരാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥിതീകരിച്ചു. കുത്തിവെയ്പ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശീലനം സിദ്ധിക്കാത്ത ജീവനക്കാര്‍ നല്‍കുന്നത് ഗുരുതരമായ വീഴ്ചയായി കണ്ടെന്നും ഹിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.
സിലിഗോക്ക് അടുത്തുള്ള അപ്പര്‍ വുഡ്ലാന്റില്‍ 37 സ്ഥാപനങ്ങള്‍ വൃത്തിഹീനമാണെന്നു വെബ് നോട്ടീസും നല്‍കിക്കഴിഞ്ഞു. ഇവിടെ പല യുണിറ്റിലായി രോഗികളെ പ്രവേശിപ്പിച്ചതില്‍ 6 പേര്‍ക്ക് വീതം ഒരു ടോയ്ലറ്റും, ഒരു ഷവറും അനുവദിക്കുന്ന രീതി നിര്‍ത്തലാക്കാനും ആവശ്യപ്പെട്ടിരിക്കയാണ്. മുറികള്‍ക്ക് വായു പ്രവാഹം പോലും ക്രമീകരിക്കാത്ത പ്രവര്‍ത്തിയെ ഹിക്ക നിശിതമായി വിമര്‍ശിച്ചു.
എ എം