കാന്‍ബറിയില്‍ താമസിക്കുന്ന ബിജോയും ഭാര്യ സിനിയും കല്ലറ സംഗമത്തിന് പോകവേ ബ്രേയ്ഡ്വുഡ് എന്ന സ്ഥലത്ത് വച്ച് അപകടത്തില്‍പ്പെട്ടു.12.40നായിരുന്നു സംഭവം.ബിജോയും സിനിയും കൂടാതെ ഇവരുടെ രണ്ടു വയസ്സും ഏഴു വയസ്സും ഉള്ള കുട്ടികളും ഒപ്പമുണ്ടായിരുന്നു.ബിജോയിയെ വെസ്റ്റ്മീഡ് ഹോസ്പിറ്റല്‍ സിഡ്നിയിലേക്കും കുട്ടികളെ ചില്‍ഡ്രന്‍ ഹോസ്പിറ്റലിലേക്കും എയര്‍ആംബുലന്‍സ് വഴി എത്തിച്ചു.ബിജോയുടെ ഭാര്യ സിനിയ്ക്ക് കാര്യമായ പരിക്കില്ലെങ്കിലും കുട്ടികളുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട് ഒപ്പമുണ്ടായിരുന്ന മറ്റൊരു ഏഴുവയസ്സുള്ള കുട്ടിയ്ക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ട് .
റോഡപകടത്തിന്റെ കാരണം അറിവായിട്ടില്ല.കല്ലറ സംഗമം ബാറ്റ്സ്മാന് ബേയില്‍ വച്ചായിരുന്നു നടത്തുന്നത് .ഇവിടേയ്ക്കുള്ള യാത്രയിലായിരുന്നു കുടുംബം.