ശൈത്യകാലത്ത് അക്യൂട്ട് ആശുപത്രികള്‍ക്ക് പ്രതിസന്ധി പരിഹരിക്കാന്‍ 18 മില്യണ്‍ നല്‍കുമെന്ന് വരേദ്ക്കര്‍

ഡബ്ലിന്‍: ശൈത്യകാലത്ത് ആശുപത്രികളില്‍ തിരക്കേറുന്നതിനാല്‍ ഉണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് കൂടുതല്‍ ചെലവഴിക്കാമെന്ന് ഉറപ്പ് നല്‍കി ആരോഗ്യമന്ത്രി ലിയോ വരേദ്ക്കര്‍. അക്യൂട്ട് ആശുപത്രികളില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനം സാധ്യമാക്കുന്നതിന് വേണ്ടി 18 മില്യണ്‍ നല്‍കുന്നതാണെന്ന് മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കി.പ്രൈവറ്റ് മെമ്പേഴ്സ് ഡിബേറ്റിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആരോഗ്യ രംഗം മോശപ്പെടുന്നതില്‍ പുരോഗതി കാണിക്കുകയാണെന്ന് ഫിയോന ഫെയ്ല്‍ ആരോഗ്യ വക്താവ് ബില്ലി കെല്ലര്‍ പരിപാടിയില്‍ വിമര്‍ശനം ഉന്നയിച്ചു . കാത്തിരിപ്പ് പട്ടികയുടെ കാര്യത്തില്‍ ലക്ഷ്യം കൈവരിച്ച് നിരക്ക് കുറയ്ക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. മാത്രമല്ലകാത്തിരിപ്പ് പട്ടിക കുറയ്ക്കുന്നത് സംബന്ധിച്ച് മുന്നോട്ട് വെച്ച ലക്ഷ്യം ആശുപത്രികളിലെ നിലവിലെ സാഹചര്യത്തില്‍ കൈവരിക്കാന്‍ കഴിയുന്നതല്ലെന്നും കെല്ലര്‍ മന്ത്രിയെ വിമര്‍ശിച്ചു.

സര്‍ക്കാരിന് യൂണിവേഴ്സല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നടപ്പാക്കാന്‍ യാതൊരു താത്പര്യവുമില്ല. എന്നാല്‍ സ്വീകരിച്ച യുടേണ്‍ നിലപാട് അംഗീകരിക്കാനൊട്ട് ആഗ്രഹുമില്ലെന്നും കുറ്റപ്പെടുത്തി. ഒട്ട് പേഷ്യന്‍ ഇന്‍പേഷ്യന്‍റ് വിഭാഗത്തില്‍ ഈ ആഗസ്റ്റ് മാസം വരെ വന്ന് പോയ രോഗികളുടെ എണ്ണം ഒരു മില്യണും രണ്ട് മില്യണും ആണെന്നും വ്യക്തമാക്കുകയും ചെയ്തു.

കാത്തിരിപ്പ് പട്ടികയുടെ കാര്യത്തില്‍ തര്‍ക്കത്തിനില്ലെന്നും അനവധി ആളുകള്‍ ഏറെകാലമായി പട്ടികയില്‍ തുടരുന്നുണ്ടെന്നും അതുകൊണ്ടാണ് സര്‍ക്കാര്‍ ഇക്കാര്യത്തിന് മുന്‍ഗണന നല്‍കിയതെന്നും വരേദ്ക്കര്‍ വ്യക്തമാക്കുകയും ചെയ്തു. വരേദ്ക്കറാകട്ടെ പ്രശ്നം ഫിയോന ഫെയ്ല്‍ മന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ ഉള്ളപ്പോള്‍ തന്നെ വര്‍ധിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും മറുപടി നല്‍കി. കൈയ്യില്‍ ഒരുപാട് പണമുണ്ടായിട്ടും അന്ന് ഇക്കാര്യത്തില്‍ ഒന്നും ചെ്യതില്ലെന്ന് തിരിച്ചടിക്കുകയും ചെയ്തു വരേദ്ക്കര്‍.

ആരോഗ്യമേഖലയെകുറിച്ച് വരുന്ന എല്ലാ റിപ്പോര്‍ട്ടുകളും ശരിയല്ല. ക്യാന്‍സര്‍ രോഗി ആശുപത്രി ട്രോളിയില്‍ ചികിത്സക്കായി കാത്തിരിക്കേണ്ടി വന്നെന്നും ആംബുലന്‍സിന്‌റെ ഇരുചക്രങ്ങള്‍ ഒടിഞ്ഞ് വീണമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് സൂചിപ്പിച്ച്കൊണ്ടാണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. ആശുപത്രി വിടുതല്‍ വൈകുന്നത് രോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതിന് പ്രശ്നമാകുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നത് കൂടുതല്‍ തുക നല്‍കുന്നതാണ്. നിലവില്‍ വൈകി നടത്തുന്ന ആശുപത്രി വിടുതല്‍ നിരക്ക് 568ആയിട്ടുണ്ട് ഡംസബറില്‍ ഇത് 830 ആയിരുന്നെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടെ എച്ച്എസ്ഇയുടെ കണക്ക് പ്രകാരം ആരോഗ്യമേഖലയില്‍ പുതിയതായി 4700 പൂര്‍ണ സമയ ജീവനക്കാരെത്തിയെന്നും മന്ത്രി വ്യക്തമാക്കി. 214 ആഗസ്റ്റ് മുതല്‍ 580 നഴ്സുമാരെ നിയോഗിച്ചതായും ഇപ്പോഴും ആളില്ലാത്ത് അവസ്ഥയുണ്ടെന്നും വരേദ്കര്‍ പറ‍ഞ്ഞു.

Share this news

Leave a Reply

%d bloggers like this: