സെപ്റ്റംബര്‍ 23 ന് മോദി അയര്‍ലന്‍ഡ് സന്ദര്‍ശിക്കും

 

ഡബ്ലിന്‍: പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്റ്റംബര്‍ 23 ന് അയര്‍ലന്‍ഡ് സന്ദര്‍ശിക്കും. അമേരിക്കന്‍ യാത്രയ്ക്കിടെയാണ് മോദി അയര്‍ലന്‍ഡ് സന്ദര്‍ശനം നടത്തുന്നത്. എയര്‍ ഇന്ത്യയ്ക്ക് ഡബ്ലിനില്‍ പുതിയ ടെര്‍മിനല്‍ സ്ഥാപിക്കുന്ന ചര്‍ച്ചകള്‍ക്കായാണ് മോദിയുടെ അയര്‍ലന്‍ഡ് സന്ദര്‍ശനം. വ്യോമമേഖലയുമായി ബന്ധപ്പെട്ട വ്യാപാര വാണിജ്യ വിഷയങ്ങളും ചര്‍ച്ച ചെയ്യും.

കഴിഞ്ഞ നാലുമാസത്തിനിടെ 16 രാഷ്ട്രങ്ങളില്‍ സന്ദര്‍ശനം നടത്തിയ മോദിയുടെ അടുത്ത അന്താരാഷ്ട്ര പര്യടനം തുര്‍ക്കി, യുഎസ്,അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ചെയ്തു. യുഎസിലേക്ക് പോകുന്നവഴി അയര്‍ലന്‍ഡ് സന്ദര്‍ശിക്കുന്ന മോദി യുഎസില്‍ നിന്നും മടങ്ങുന്ന വഴി ജര്‍മ്മനി സന്ദര്‍ശിക്കുമെനന്നും സൂചനകളുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: