ചെന്നൈ: എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി 300 കോടി ക്ലബില്‍ കടന്നു. 300 കോടി ക്ലബിലെത്തുന്ന ആദ്യ ദക്ഷിണേന്ത്യന്‍ സിനിമയാണു ബാഹുബലി. പ്രദര്‍ശനം തുടങ്ങി ആദ്യ ഒമ്പതു ദിവസംകൊണ്ട് 303 കോടി രൂപയാണു ചിത്രം വാരിയെടുത്തത്. രജനീകാന്തിന്റെ ‘എന്തിരന്‍’ നേടിയ 290 കോടിരൂപയുടെ കളക്ഷന്‍ റിക്കാര്‍ഡാണ് ബാഹുബലി തകര്‍ത്തിരിക്കുന്നത്.
നേരത്തേ, 200 കോടി ക്ലബില്‍ വേഗത്തില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന പേരും ബാഹുബലി സ്വന്തമാക്കിയിരുന്നു. ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട സിനിമകളില്‍ ഏറ്റവും ചെലവേറിയ ചിത്രമാണു ബാഹുബലി. പ്രഭാസ്, റാണ ദഗ്ഗുബദി, അനുഷ്‌ക ഷെട്ടി, തമന്ന ഭാട്ടിയ എന്നിവരാണു ചിത്രത്തിലെ പ്രധാന താരങ്ങള്‍. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലാണ് ഒരേസമയം ചിത്രം പുറത്തിറങ്ങിയത്.