ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയും കടന്നക്രമിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജസ്ഥാനില്‍ പദയാത്രയില്‍ പങ്കെടുത്ത ശേഷം പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍. രാജസ്ഥാന് ഭരിക്കുന്നത് വസുന്ധര രാജെയല്ല, ലളിത് മോദി സര്‍ക്കാരാണ് ഇവിടെയുള്ളത്. സര്‍ക്കാരിനെ നിയന്ത്രിക്കുന്ന റിമോട്ട് കണ്ട്രോള് ലണ്ടനിലാണ്.
അവര്‍ ബട്ടണ്‍ അമര്‍ത്തുന്നതനുസരിച്ചാണ് മുഖ്യമന്ത്രി തുള്ളുന്നത്. അവര്‍ ഈ നാടിന്റെ നിയമം ലംഘിച്ച് രാജ്യം തേടുന്ന ഒരു കുറ്റവാളിയെ സംരക്ഷിക്കുകയാണ്. കര്‍ഷകരുടെ ഭൂമി ചിലര്‍ തട്ടിയെടുക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യമായി മരുന്ന് നല്കി. എന്നാല്‍ ഈ സര്‍ക്കാര്‍ ആശുപത്രികള്‍ അടച്ചുപൂട്ടുകയാണ്. പ്രധാനമന്ത്രിയാകട്ടെ മൗനം പാലിക്കുകയാണ്.
അദ്ദേഹത്തിന്റെ 56 ഇഞ്ച് നെഞ്ചളവ് 5.6 ഇഞ്ചായി ചുരുങ്ങി. അദ്ദേഹം പഴയ കാര്യങ്ങളെല്ലാം മറക്കുന്നു. ഭൂമി ഏറ്റെടുക്കല്‍ ബില്‍ പാര്‍ലമെന്റില്‍ പാസാകാന്‍ പാടില്ല. ഒരു ഇഞ്ച് ഭൂമി പോലും വിട്ടുനല്‍കില്ല. മറ്റുള്ളവരെ നിശബ്ദനാക്കുകയാണ് മോദി. മന്ത്രിമാര്‍ കാഴ്ചക്കാര്‍ മാത്രമാകുന്നു. മറ്റുള്ളവര്‍ പാവകളാണ്. മോദി മാത്രമാണ് മന്ത്രി.
കോണ്‍ഗ്രസാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ ശക്തി. പാര്‍ട്ടിയില്‍ എല്ലാവര്ക്കും ശബ്ദമുണ്ട്. പാര്‍ട്ടിയില്‍ എല്ലാവര്ക്കും സ്ഥാനമുണ്ട്. പാര്‍ട്ടി അച്ചടക്കം പാലിക്കും. മുതിര്‍ന്നവരുടെ പാരമ്പര്യവും യുവതലമുറയുടെ പ്രസരിപ്പുമാണ് പാര്‍ട്ടിക്കു വേണ്ടതെന്നും രാഹുല്‍ പറഞ്ഞു.