ഡബ്ലിന്‍: 17 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 20 കാരനെ അറസ്റ്റ് ചെയ്തു. കോര്‍ക്ക് ടൗണിലെ ചാര്‍ലിവില്ലെയില്‍ ജൂലൈ 5നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആക്രമണത്തിന് വിധേയായ പെണ്‍കുട്ടി ഞായറാഴ്ച രാവിലെ ടൗണിലൂടെ നടന്നുപോകുന്നതിനിടയിലാണ് യുവാവ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ അറസ്റ്റ് ചെയ്ത യുവാവിനെ ക്രിമിനല്‍ ജസ്റ്റീസ് ആക്ട് സെക്ഷന്‍ 4 അനുസരിച്ച് മാലോ ഗാര്‍ഡ സ്‌റ്റേഷനില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങള്‍ അറിയാവുന്നവര്‍ ചാര്‍ലിവില്ല ഗാര്‍ഡ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. നമ്പര്‍ 063217700
-എജെ-