ഡബ്ലിന്‍: പ്രമുഖ ഫുട്ബോള്‍ താരം ഡ്യൂക്ക് വില്യംസ് തനിക്ക് മോശമായ മേസേജുകള്‍ അയച്ചുവെന്ന ആരോപണവുമായി പ്രമുഖ ഗ്ലാമര്‍ പോണ് വീഡിയോ നടി Mia Khalifa രംഗത്ത്. മേസേജുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ വരെ അവര്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. വിവാദങ്ങളുടെ കളിത്തോഴിയായി ലോകത്തില്‍ ശ്രദ്ധ നേടിയ മിയ ഉതിനു മുന്‍പും വിവാദനായികയായിട്ടുണ്ട്. വില്യംസ് തനിക്ക് നിരന്തരമായി മേസേജുകള്‍ അയയ്ച്ചിരന്നെങ്കിലും അതിനൊന്നും താന്‍ മറുപടി കൊടുത്തില്ലെന്നും എന്നാല്‍ ഈ ആഴ്ച അയച്ച മേസേജിനു താന്‍ മിയാമിയില്‍ ബോയ്ഫ്രണ്ടിനൊപ്പമാണെന്നു മിയ മറുപടി അയച്ചു. സംസാരം കൂടുതല്‍ നീണ്ടുപോകാതിരിക്കാനായി താന്‍ അങ്ങനെ പറഞ്ഞുവെന്നാണ് നടി പറയുന്നത്. ബഫല്ലോ ബില്ല്സിനു വേണ്ടി കളിക്കുന്ന 24 കാരനാണ് വില്യംസണ്. ലെബനീസ് അമേരിക്കക്കാരിയായ മിയ ശല്യക്കാരുടെ മേസേജ് പൊതുസമൂഹത്തിനു മുന്നില്‍ ഇനിയും തുറന്നു കാണിക്കുമെന്ന അടിക്കുറിപ്പോടെയാണ് സ്ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
എന്നാല്‍ ഗ്ലാമര്‍ താരത്തിന്റെ പോസ്റ്റിനെതിരെ മറുപടിയുമായി ഫുട്ബോള്‍താരം രംഗത്തു വന്നു. നടി താന്‍ അയച്ച മുഴുവന്‍ മേസേജുകളും പോസ്റ്റ് ചെയ്തിട്ടില്ലെന്നു ഡ്യൂക്ക് വില്യംസ് തന്റെ ട്വിറ്ററിലൂടെ തിരിച്ചടിച്ചു. പൂള്പാര്ട്ടിയിലേക്കും പിജിയിലേക്കും ക്ഷണിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഇവരെ മാത്രമല്ല മറ്റു നിരവധി സുഹൃത്തുക്കളെ താന്‍ ക്ഷണിച്ചുവെന്നും താന്‍ ഒരുതരത്തിലും അവരെ ശല്യം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും താരം ട്വിറ്ററിലൂടെ പറഞ്ഞു. ഇതിനു മുന്‍പ് തന്നെ ശല്യം ചെയ്യുന്നയാളെക്കുറിച്ച് അവര്‍ പരാമര്‍ശിച്ചിരുന്നെങ്കിലും ആരാണത് എന്ന് പറയാന്‍ വിസ്സമ്മതം പ്രകടിപ്പിച്ചിരുന്നു. അങ്ങനെ പറയുന്നത് വളരെ മോശമാണെന്ന് അവര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ തന്നെ ശല്യക്കാരന്റെ മേസേജുകള്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്യുകയാണുണ്ടായത്. ഇതിനു മുന്‍പ് ഓണ്‍ലൈന്‍ സെക്സ് വീഡിയോയില്‍ മുസ്ലീം സ്ത്രീകള്‍ ധരിക്കുന്ന ഹിജാബ് ധരിച്ചതിനു ഈ ഗ്ലാമര്‍ താരം വിവാദത്തിലായിരുന്നു. ആ സംഭവത്തെ തുടര്‍ന്ന് വധഭീഷണി വരെ ഈ 22 കാരിക്ക് നേരിടേണ്ടതായി വന്നു.