സ്വിമ്മിംഗ് പൂളിലുണ്ടായ അപകടത്തില്‍ മൂന്നുവയസുകാരന്‍ മരിച്ചു

ഡബ്ലിന്‍: കോര്‍ക്കിലെ സ്വിമ്മിംഗ് പൂളിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ മൂന്നു വയസുകാരന്‍ മരിച്ചു. ഇന്നലെ മാതാപിതാക്കളും രണ്ട് സഹോദരന്‍മാരുമായി അവധിദിവസം ആഘോഷിക്കാനെത്തിയ കൗണ്ടി ടിപ്പറിയിലെ റോനന്‍ കെന്നഡിയാണ് റെഡ്ബാര്‍ണിലെ ക്വാളിറ്റി ഹോട്ടലിലെ സ്വിമ്മിംഗ് പൂളില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെത്തിക്കുന്നതിന് മുമ്പ് തന്നെ ലൈഫ്ഗാര്‍ഡ് CPR കൊടുത്തിരുന്നുവെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ആദ്യം കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച കുഞ്ഞിനെ പിന്നീട് ടെമ്പിള്‍ സ്ട്രീറ്റ് ചില്‍ഡ്രന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

25 ബെഡുകളുള്ള ത്രീസ്റ്റാര്‍ ഹോട്ടലില്‍ 20 മീറ്റര്‍ ഹീറ്റഡ് സ്വിമ്മിംഗ് പൂളും ചില്‍ഡ്രന്‍സ് പ്ലെ പൂളുമാണുള്ളത്.

സംഭവം ഹോട്ടല്‍ മാനേജ്‌മെന്റിനെയും ജീവനക്കാരെയും ഞെട്ടിച്ചുവെന്നും കുട്ടിയുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും ഹോട്ടല്‍ അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഹോട്ടലിലെ അതിഥികളെയും ജീവനക്കാരെയും ചോദ്യം ചെയ്യുമെന്നും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഗാര്‍ഡ അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: