ഡബ്ലിന്‍: സവിത ഹാലപ്പനാവറിന്റെ മരണത്തില്‍ നിന്ന് എച്ച്എസ്ഇ ഒരു പാഠവും പഠിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെ നിരീക്ഷണം. ഇക്കാര്യം ശരിവെച്ച് ആരോഗ്യമന്ത്രി ലിയോ വരേദ്ക്കറും. വിഷയത്തില്എച്ച്എസ്ഇയും വരേദ്ക്കറും രണ്ട് തട്ടിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രോഗികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന കൊടുക്കുന്നതില്‍ എച്ച്എസ്ഇ ഇനിയും പരാജയം ആണെന്ന് സമ്മതിക്കുന്ന രീതിയിലാണ് കാര്യങ്ങളുടെ കിടപ്പ്.
എച്ച്എസ്ഇയെക്കുറിച്ച് ആരോഗ്യവകുപ്പ് മന്ത്രിയ്ക്കയച്ച ആഭ്യന്തര മെമ്മോകളില്‍ ഇരു കക്ഷികള്‍ക്കും തമ്മിലുള്ള അഭിപ്രായ വ്യത്യാസം വ്യക്തമാകുന്നതായാണ് റിപ്പോര്‍ട്ടുള്ളത്. ഹാലപ്പനാവറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച് അന്വേഷണത്തിന്റെ ഫലമായി തുടര്‍ന്നങ്ങോട്ട് എടുക്കേണ്ട സുരക്ഷാ മുന്‍കരുതലുകളും അവയുടെ നടത്തിപ്പും സംബന്ധിച്ച വിലയിരുത്തല്‍ റിപ്പോര്‍ട്ടായി സമര്‍പ്പിക്കേണ്ടത് ആരെന്നത് സംബന്ധിച്ച് ഇപ്പോഴും ആരോഗ്യവകുപ്പിന് വ്യക്തത ഇല്ല. എച്ച്എസ്ഇയില്‍ ആര്‍ക്കാണ് ഇതിന്രെ ഉത്തരവാദിത്വമെന്ന് വകുപ്പിന് അറിയില്ല. മറുപയിടൊന്നും ഇക്കാര്യത്തില്‍ ലഭിച്ചിട്ടില്ല.
പോര്‍ട്ട് ലോയ്സ് പ്രശ്നം പോലെ എച്ച്എസ്ഇ ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുന്നതായാണ് ആരോപണം. എച്ച്എസ്ഇയുടെ ഇക്കാര്യത്തിലുള്ള താത്പര്യത്തില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പിന്റെ കാര്യത്തില്‍ വരേദ്ക്കറിന്റെ മുന്‍ ഗാമി റെയ്ല് എവിടെ നിന്നിരുന്നോ അവിടെ തന്നെയാണ് വരേദ്ക്കറും . ചെലവ് ചുരുക്കുന്ന കാര്യത്തില്‍ പരാജയപ്പെടുകയാണ്. അടുത്ത വര്‍ഷത്തേയ്ക്ക് ആരോഗ്യ വകുപ്പിന് ഒരു ബില്യണ്‍ യൂറോ തരണമെന്ന് ആവശ്യപ്പെടാനിരിക്കുകയാണ് വരേദ്ക്കര്‍.
അതേസമയം തന്നെ രേഖകള്‍ പ്രകാരം എച്ച്എസ്ഇയ്ക്ക് സുരക്ഷ ഒരുക്കുന്നതിലെ വീഴ്ച്ചകളെ അംഗീകരിക്കുന്ന വിധത്തിലാണ് വരേദ്ക്കറുടെ നിലപാട്. ആറ്മാസമാണ് പോര്‍ട്ട് ലോയ്സിലെ സുരക്ഷാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ച് വിവരമൊന്നും നല്‍കാതെ എച്ച്എസ്ഇ മറച്ച് പിടിച്ചത്. ഓരോ മാസവും നടപടികളുടെ പുരോഗതി സംബന്ധിച്ച് വിവരം നല്കാന് ആവശ്യപ്പെട്ടെങ്കിലും അവഗണിക്കുകയായിരുന്നു. രേഖകള്‍ പ്രകാരം എച്ച്എസ്ഇ മുള്ളിഗര് ആശുപത്രിയിലെ കുട്ടിയുടെ മരണം ആരോഗ്യവകുപ്പിനെ അറിയിച്ചില്ല. ഗാല്‍വേ ആശുപത്രിയില്‍ 2012ല്‍ സവിതയുടെ മരണത്തെ തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ നിര്‍ദേശിച്ചിരുന്നു. ഇവയുടെ നടത്തിപ്പ് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനുള്ള ഉത്തരവാദിത്വം ആര്‍ക്കാണെന്ന് ഇപ്പോവും വ്യക്തതയില്ല. Áras Attracta കെയര്‍ഹോമിലെ പ്രശ്നവും വ്യക്തമാകുന്നുണ്ട്. ഡിസംബറില്‍ മന്ത്രിക്ക് കിട്ടിയ മെമ്മോയില്‍ ആരോഗ്യവകുപ്പ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ എച്ച്എസ്ഇ കഴിഞ്ഞ പോയ പിഴവുകള്‍ തിരുത്തുകയാണെന്ന് പറയാനാകില്ലെന്ന് വ്യക്തമാക്കുന്നു. പ്രധാന പ്രശ്നം ഭരണതലത്തിലും അതിന്റെ സുതാര്യതയിലും ആണെന്നും ചൂണ്ടികാണിക്കുന്നു.