അയര്‍ലന്‍ഡിലെ ഏറ്റവും വലിയ മലയാളി ആഘോഷമായ കേരളാ ഹൗസ് കാര്‍ണ്ണിവലിന്റെ ഭാഗമായി നടത്തപ്പെടുന്ന വടം വലി മത്സരത്തിന്റെ നിയമാവലികള്‍ പ്രസിദ്ധപ്പെടുത്തി.ഈ മാസം 24 ന് (വെള്ളി) നടക്കുന്നവടം വലി മത്സരം ഉച്ചകഴിഞ്ഞ് 2 മണിക്ക് കാണികളെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കും.കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ പ്രധാനപെട്ട ആവേശഭരിതമായ മത്സരമായ വടം വലി മത്സരത്തിനായി രാജ്യത്തെ വിവിധ മലയാളി ഗ്രൂപ്പുകള്‍ നേരിടാന്‍ തയ്യാറെടുക്കുകയാണ്. ആകെ ഏഴു ടീമുകള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത ഉണ്ടായിരിക്കുകയുള്ളു എന്ന് സംഘാടകര്‍ അറിച്ചു.
ഇതിനായി റജിസ്ട്രേഷന് ഫീസ് 35 യൂറോ അടച്ച് കേരളാ ഹൗസില്‍ പേര് റജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഒന്നാം സമ്മാനമായി 101 യൂറോ, രണ്ടാം സമ്മാനമായി 51 യൂറോയും ആയിരിക്കും ലഭിക്കുന്നത്. ഇതിനോടകം തന്നെ നിരവധി വടം വലി ഗ്രൂപ്പുകള്‍ പേരുകള്‍ റജിസ്റ്റര്‍ ചെയ്തു തുടങ്ങിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ടിജോ ഫിസ്ബറോ:089 438 6373