ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്‌പേയ്‌സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ഏറ്റവും വലിയ വാണിജ്യ വിക്ഷേപണം വിജയകരം. ശ്രീഹരികോട്ടയിലെ വിക്ഷേപണതറയില്‍ നിന്നും അഞ്ച് ബ്രിട്ടീഷ് ഉപകരണങ്ങള്‍ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. ഇന്നലെ രാത്രി 9.58നായിരിന്നു വിക്ഷേപണം.
320 ടണ്‍ ഭാരം വരുന്ന പിഎസ്എല്‍വി സി28 റോക്കറ്റ് ഉപയോഗിച്ചാണ് 1440 കിലോഗ്രാം വരുന്ന അഞ്ച് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. ഡിസാസ്റ്റര്‍ മോണിറ്ററങ്ങിനും എക്‌സ്‌പെരിമെന്റല്‍ ആവശ്യങ്ങള്‍ക്കുമാണ് ഉപഗ്രഹങ്ങളുടെ വിക്ഷേപണം.
വിക്ഷേപണ വിജയത്തില്‍ ഇസ്രോയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റ് ചെയ്തു. ഇന്ത്യയ്ക്ക് അഭിമാനിക്കാനുള്ള നിമിഷമാണിതെന്നും അദ്ദേഹം പറഞ്ഞു.
പിഎസ്എല്‍വി ഉപയോഗിച്ചുള്ള ഇസ്രോയുടെ 30ാമത്തെ വിക്ഷേപണമാണ് ഇന്നലെ നടന്നത്. ഇതുവരെ ഇസ്രോ വാണിജ്യ ആവശ്യങ്ങള്‍ക്കായി 19 രാജ്യങ്ങളുടെ 40 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട്.
-എജെ-