ടാക്സ് ബാക് സൗകര്യങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കുന്നതിനും നിര്‍ദേശങ്ങളും സ്വീകരിക്കാനും ഐറിഷ് മലയാളികള്‍ക്ക് സുവര്‍ണാവസരം ഒരുക്കുകയാണ് റോസ് മലയാളം. ഇന്ന് പത്ത് മുതല്‍ പന്ത്രണ്ട് വരെയാണ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായി സംസാരിക്കാനാകുക. തികച്ചും സൗജന്യമായി തന്നെ നിങ്ങള്‍ക്ക് സംശയങ്ങള്‍ക്കുള്ള ഉപദേശങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കാവുന്നതാണ്. മലയാളിയായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റാണ് നിങ്ങളുടെ സംശയങ്ങള്‍ക്കുള്ള മറുപടി നല്‍കുക. മലയാളത്തില്‍ തന്നെ നിങ്ങള്‍ക്ക് സംസാരിക്കാനാവുന്നതാണ്. ഇത് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ മനസിലാക്കാന്‍ സഹായിക്കും. മലയാളികളുടെ സാഹചര്യങ്ങള്‍ കൂടുതല്‍ അറിയുന്നതിനാല്‍ റിലാക്സ് ക്ലെയിം സാഹചര്യങ്ങള്‍ കണ്ടെത്തി കൂടുതല്‍ നിര്‍ദേശങ്ങള്‍ ഒരു പക്ഷേ നിങ്ങള്‍ക്ക് നല്‍കാനായേക്കും. നിലവില്‍ ടാക്സ് ക്ലെയിം ചെയ്യുന്നവര്‍ക്കും പുതിയ അവസരങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്താനും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായി സംസാരിക്കുന്നത് സഹായകരമാകും. അറിയാതെ പോകുന്നതും അറിവുള്ളതുമായ നികുതി ഇളവുകള്‍, അടച്ച തുകയുടെ തന്നെ ഒരു ഭാഗം തിരിച്ച് ലഭിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ ഇവയെല്ലാം ചോദിച്ച് മനസിലാക്കാവുന്നതാണ്.
നൂറ് കണക്കിന് മലയാളികള്‍ ഒരോ വര്‍ഷവും വന്‍ തുകയാണ് സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് അടയ്ക്കുന്നത്.എന്നാല്‍ ശരിയായ വിധത്തില്‍ ടാക്സ് ക്ലയിം ചെയ്യുകയാണെങ്കില്‍ വലിയ തുക തന്നെ തിരികെ ലഭിക്കുമെങ്കിലും നിലവില്‍ കൂടുതല്‍ ആളുകളും റവന്യു വെബ് സൈറ്റില്‍ തങ്ങളുടെ പേജില്‍ ടാക്സ് ബാക്ക് ക്ലയിം ചെയ്യുകയാണ്. ഇത്തരം ആളുകള്‍ക്ക് ചെറിയ ഒരു തുക ടാക്സ് ബാക്ക് ആയി ലഭിക്കുകയോ മാസം വരുന്ന നികുതി ഘടനയില്‍ മാറ്റം വരുത്തുകയോ ആണ് ചെയ്യുന്നത്.
ഇതേ സമയം ടാക്സ് ക്ലയിം ചെയ്യുന്നതിന് ഒരു ടാക്സ് കണ്‍സട്ടന്റിന്റെ സേവനം പ്രയോജനപ്പെടുത്തിയാല്‍ സാധാരണ ആളുകള്‍ക്ക് അറിയുന്നതിലും കൂടുതല്‍ സാധ്യതകള്‍ കണ്ടെത്തി വിദഗ്ദ്ധമായ രീതിയില്‍ കൂടുതല്‍ തുക ഒരോ വര്‍ഷവും നേടിയെടുക്കുവാന്‍ സാധിക്കും.
എന്നാല്‍ ഈ സേവനം ഭൂരിപക്ഷം ആളുകളും ഉപയോഗിക്കാത്തതു മൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ആണ് ഒരോ മലയാളികള്‍ക്കും സംഭവിക്കുന്നത്. ഒരോ മലയാളിക്കും സാമ്പത്തികമായി അര്‍ഹമായ നേട്ടം ഉണ്ടാവണമെന്ന ഉദ്ദേശത്തോടെ മലയാളിയായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റന്റുമായി നേരിട്ട് സംസാരിക്കുന്നതിന് റോസ് മലയാളം അവസരം ഒരുക്കുന്നു. താല്പര്യം ഉള്ളവര്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍, സംശയങ്ങള്‍ പകുവയ്ക്കുവാന് താല്പര്യപ്പെടുന്നു.
ഞങ്ങളുമായി ബന്ധപ്പെടുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക അല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇ മെയില്‍ അയക്കുക.
ഈ സേവനം പ്രയോജനപ്പെടുത്തുവാന്‍ മുഴുവന്‍ മലയാളികളേയും ഞങ്ങള്‍ ക്ഷണിക്കുന്നു.ഇതോടൊപ്പം റോസ്മലയാളം തുറക്കേണ്ടത് ഗൂഗിള്‍ ക്രോം അല്ലെങ്കില്‍ മൊസില്ലാ ഫയര്‍ഫോക്സ്, ഒപ്പേറാഎന്നീ ബ്രൗസറുകള്‍ ആയിരിക്കണം.
ഈ സംവിധാനം ഉപയോഗിക്കുവാന്‍ ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണില്‍ നിന്നോ ലാപ് ടോപ്പില്‍ നിന്നോ (ആപ്പിള്‍ ഉപയോഗിക്കാന്‍ പാടില്ല) ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്.
ക്ലിക്ക് ചെയ്യുമ്പോള്‍ ബിസിയാണെങ്കില്‍ കാത്തിരിക്കാവുന്നതാണ്. എന്തെങ്കിലും സംശയം ഉള്ളവര്‍ ഫേസ് ബുക്ക് വഴി ഈ ന്യൂസിന് താഴെ കമ്മന്റ് ചെയ്യാവുന്നതാണ്. സംശയങ്ങള്‍ക്കുള്ള മറുപടികള്‍ നല്‍കുന്നതാണ്.