ഡബ്ലിന്‍: രാജ്യത്ത് അഞ്ചില്‍ ഒരു ഒപറേഷന് തീയേറ്റര്‍ വീതം ഉപയോഗ ശൂന്യമെന്ന് വിമര്‍ശനം. ഐറിഷ് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്‍സ് അസോസിയേഷന് വിലയിരുത്തല്‍ പ്രകാരമാണിത്. മൂന്നൂറിലേറെ കണ്‍സള്‍ട്ടന്റുമാരുടെ ഒഴിവുകള്‍ സ്ഥിരമായി നികത്തിയിട്ടില്ലെന്നും സംഘടന ചൂണ്ടികാണിക്കുന്നു. അപേക്ഷകള്‍ ക്ഷണിച്ചെങ്കിലും പലതിലേക്കും ഒരു അപേക്ഷയോ അപക്ഷേകള്‍ ഡോക്ടര്‍മാര്‍ അയക്കാത്ത സാഹചര്യമോ ആണുള്ളത്. മാനസികാരോഗ്യ സേവനങ്ങള്‍ക്കും ആശുപത്രികള്‍ക്കും തുക ചെലവഴിക്കുന്നതിലെ കുറവ് ഇപ്പോഴും ആകര്‍ഷകമല്ലാത്ത മേഖലയായി ആരോഗ്യരംഗത്തെ നിലനിര്ത്തുകയാണെന്നതിന്റെ സൂചനയാണ് അപേക്ഷകള്‍ ലഭ്യമല്ലാത്തത്.
കൂടുതല്‍ തുക ആരോഗ്യമേഖലയിലേക്ക് ലഭ്യമാക്കാതെ മികച്ച സേവനം ഉറപ്പ് വരുത്താന്‍ കഴിയില്ലെന്ന് സംഘടന വ്യക്തമാക്കുന്നുണ്ട്. ബഡ്ജറ്റിന് മുമ്പായി സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇനിയും ചെലവഴിക്കല്‍ കുറച്ചാല്‍ ആരോഗ്യമേഖലയില്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ബഡ്ജറ്റ് പരിധി നിശ്ചയിക്കുന്നത് യാഥാര്‍ത്ഥ്യബോധത്തൊടെ വേണമെന്ന് സൂചിപ്പിക്കുകയാണ് സംഘടന.
2012ന് ശേഷം പലപ്പോഴായി മുപ്പത് ശതമാനം വരെ വേതനം കുറച്ചത് പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ ഭാഗികമായി കുറവ് വരുത്തിയത് പുനസ്ഥാപിക്കുന്നുണ്ട്. എന്നാല്‍ സംഘടന പറയുന്നത് പുതിയതായി ജോലിക്ക് പ്രവേശിക്കുന്നവര്‍ക്ക് ഇപ്പോഴും ലഭിക്കുന്ന തുക സമാന പോസ്റ്റില്‍ നാല് വര്‍ഷം ജോലി ചെയ്തവരേക്കാള്‍ ഇരുപത് ശതമാനം വരെ കുറവാണെന്നുമാണ്.
എമര്‍ജന്‍സി വകുപ്പിലെ തിരക്ക് നൂറ് വയസിന് മേലെ പ്രായമുള്ളവര്‍ വരെ ട്രോളികളില്‍ ചികിത്സയില്‍ കഴിയേണ്ട സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. പുതിയ ഉപാധികള്‍ കണ്ടെത്തിയില്ലെങ്കില്‍ അമിതമായ തിരക്ക് നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അടുത്ത ശൈത്യകാലത്ത് ഇതിലും ഗുരുതരമായ പ്രതിസന്ധിയാകും കാണേണ്ടി വരികയെന്നും പറയുന്നു.