ഡബ്ലിന്‍ : രാജ്യത്ത് വര്‍ഷാവര്‍ഷം വര്‍ധിച്ചു വരുന്ന ജല അപകടങ്ങളില്‍ വിരവധി ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ ദേശീയതലത്തില്‍ ആളുകളില്‍ അവബോധമുണ്ടാക്കാന്‍ RNLI ജലാശയങ്ങളെ സംബന്ധിച്ചും സുരക്ഷയെ സംബന്ധിച്ചുമുളള ക്യാപെയ്നിന്റെ ഭാഗമായി വീഡ്ിയോ പുറത്തിറക്കി. റെസ്പെക്ട് ദ വാട്ടര്‍ എന്ന ബൃഹത്തായ ക്യാപെയ്ന് വരുംദിനങ്ങളില്‍ റേഡിയോയിലും ഒണ്‍ലൈനിലും വ്യാപിപിക്കാനാണ് RNLI യുടെ തീരുമാനം. വീഡിയോ കാണാന്‍ തുടഹ്ങുന്ന പ്രേക്ഷകരോട് ഈ വീഡിയോ അവസാനിക്കുന്നതുവരെ ശ്വാസംപിടിച്ചു നിര്‍ത്താന്‍ സാധിക്കുമോയെന്നുകൂടിയാണ് അന്വേഷിക്കുന്നത്. അത് സാധ്യമല്ലെന്ന തിരിച്ചറിവില്‍ നിന്നും വെള്ളത്തില്‍ തങ്ങള്‍ എത്രമാത്രം അസുരക്ഷിതരാണെന്നുകൂടി ഐറിഷ് ജനത മനസിലാക്കുമെന്നാണ് ക്യാപെയ്ന് സംഘാടകരുടെ വിശ്വാസം. ഒരു മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോ അടുത്ത എട്ടു ആഴ്ചകളില്‍ ഐറിഷ് സിനിമാസില്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. RNLI യുടെ കണക്കുകള്‍ പ്രകാരം എല്ലാ വര്‍ഷവും അറുപതോളം ആളുകളാണ് വെള്ളത്തില്‍ വീണ് മരിക്കുന്നത്. അപകടത്തില്‍പ്പെട്ട നിരവധിയാളുകളെ ലൈഫ്ബോട്ട് രക്ഷാവിഭാഗം കരയ്ക്കെത്തിച്ച് ജീവന് കാത്തിട്ടുണ്ട്.
ഒരു മനുഷ്യനു കരയില്‍ ശ്വാസം പിടിച്ചു നില്ക്കാന് സാധിക്കുന്നത് ശരാശരി 45 സെക്കന്റുകള്‍ മാത്രമാണ്. എന്നാല്‍ ജലത്തിനുള്ളില്‍ ഇത് വെറും പത്തു ശതമാനമാണെന്നാണ് വീഡിയോയില്‍ നിന്നു ലഭിക്കുന്ന സന്ദേശങ്ങളിലൊന്ന്. വെള്ളത്തില്‍ അപകടത്തില്‍പ്പെടുന്നവരില്‍ അധികവും നീന്താനോ മറ്റോ അറിവുള്ളവരല്ല.നിങ്ങള്‍ ജലാശയങ്ങള്‍ സന്ദര്‍ശിച്ചോളൂ, അതിന്റെ ഭംഗി ആസ്വദിച്ചുകൊള്ളൂ, എന്നാല്‍ ഒപ്പം നിഹ്ങളുടെ സുരക്ഷയെക്കുറിച്ചുകൂടി ബോധവാന്മാരായിരിക്കണമെന്ന് RNLI കോസ്റ്റല്‍ സേഫ്റ്റി മാനേജര്‍ Joe Moore വ്യക്തമാക്കി. റെസ്പെക്ട് ദ വാട്ടര്‍ എന്ന ക്യാപെയ്നിന്റെ വെബ്സൈറ്റില്‍ വീഡിയോ ലഭ്യമാണ്. കൂടുതലറിയാന്‍ www.rnli.org/respectthewater സന്ദര്‍ശിക്കുക