ഡബ്ലിന്‍: ആരോഗ്യ വകുപ്പിന് നിലവിലെ ചെലവുകള്‍ നടത്തികൊണ്ട് പോകാന്‍ ഒരു ബില്യണ്‍ യൂറോ കൂടുതല്‍ വേണമെന്ന ആരോഗ്യമന്ത്രി ലിയോ വരേദ്ക്കറിന്റെ ആവശ്യത്തിന് പബ്ലിക് എക്സ്പെന്‍ഡീച്ചര്‍ മന്ത്രി ബ്രണ്ടന്‍ ഹൗളിന്റെ തണുപ്പന്‍ പ്രതികരണം. വാര്‍ഷികമായി ആവശ്യമായി വരുന്ന തുകയാകാം ഒരു ബില്യണ്‍ എന്നും എന്നാല്‍ ഇത്രയും മാറ്റിവെയ്ക്കാന്‍ സര്‍ക്കാരിന്റെ കൈവശം പണമില്ലെന്നും ഹൗളിന് നിലപാട് വ്യക്തമാക്കുന്നു. ചൊവ്വാഴ്ച്ച നടന്ന സിവില്‍ സര്‍വീസ് റിന്യൂവല്‍ പ്ലാനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സാമ്പത്തികമായ തിരിച്ച് വരവ് പ്രകടമായതിന്റെ ഫലമായി അനുബദ്ധ കണക്കെടുപ്പ് നടത്തി തുക ചെലവഴിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച്ചയാണ് ആരോഗ്യമന്ത്രി വരേദ്ക്കര്‍ എഴുനൂറ് മില്യണോ ഒരു ബില്യണ്‍ യൂറോയോ ഇനിയും ആവശ്യമായി വരുമെന്ന് പറഞ്ഞത്. പ്രായം കൂടുന്ന ജനസംഖ്യയ്ക്ക് വേണ്ടി ഓരോ വര്‍ഷവും കൂടുതല്‍ തുക ചെലവഴിക്കേണ്ടി വരുമെന്നും വരേദ്ക്കര്‍ വ്യക്തമാക്കിയിരുന്നു. അതേസമയംസര്‍ക്കാരിന്റെ ചെലവഴിക്കല്‍ പരിപാടികള്‍ അറിയണമെങ്കില്‍ സെപ്തംബര്‍ വരെ കാത്തിരിക്കണം. ഭക്ഷണം, പ്രതിരോധം, റോഡ്,വീട് എന്നിവയ്ക്ക് സെപ്തംബറില്‍ പദ്ധതികളുണ്ടാകും. എല്ലാ വകുപ്പിനോടും ബഡ്ജറ്റ് മാനദണ്ഡങ്ങള്‍ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹൗളിന് വ്യക്തമാക്കി.
വിവിധ വകുപ്പുകളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട് ഒക്ടോബര്‍ ബഡ്ജറ്റ് തയ്യാറാക്കുന്നതിനുള്ള മുന്നൊരുക്കവും ആണ്. ചൊവ്വാഴ്ച്ച വകുപ്പുകള്‍ക്ക് ഇക്കാര്യങ്ങള്‍ കാണിച്ച് കത്തെഴുതുകയും ചെയ്തു. മുന്‍മന്ത്രിമാരുടെയും മറ്റും പെന്ഷന് കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഹൗളിന് വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയുടെ വേതനം മുന്‍ പ്രധാനമന്ത്രിക്ക് ലഭിച്ചതിലും നാല്പത് ശതമാനം കുറവാണെന്നും തനിക്ക് ലഭിക്കുന്നത് മുപ്പത്തിയഞ്ച് ശതമാനം കുറവാണെന്നും ഹൗളിന് പറയുന്നു.