ഡബ്ലിന്‍: ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് എടിഎം വഴി പരിമിതമായ തോതില്‍ മാത്രം പണം എടുക്കേണ്ടി വന്ന സാഹചര്യത്തില്‍ ഐറിഷ് ടൂറിസ്റ്റുകള്‍ക്ക് ആശ്വാസകരമായ നടപടിക്ക് ആലോചന. പണം കയ്യിലില്ലാതെ ഗ്രീസില്‍ ബുദ്ധിമുട്ട് നേരിടുന്നവര്ക്കായ് യൂറോ വിതരണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുള്ളത്.
ഗ്രീസിലെ ബാങ്കുകള്‍ അടച്ച് പൂട്ടലിലാണ്. യൂറോ നിറച്ച വിമാനവുമായി ഗ്രീസിലേക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചെന്ന് കൂടെന്നുമില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ഡബ്ലിനിലെയും ആതന്‍സിലെയും അധികൃതര്‍ ഗ്രീസിലെ ഓരോമാറ്റങ്ങളും സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ധനകാര്യ വകുപ്പും ഗ്രീസിനെകുറിച്ച് ആശങ്കയുള്ളവരാണ്.
ഐറിഷ് പൗരമാരെ ബാധിക്കുന്നവിധത്തില്‍ പ്രശ്നങ്ങളില്ലാതെ നോക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വം ആണെന്നും ചൂണ്ടികാണിക്കുന്നുണ്ട്. ആതന്‍സിലെ ഐറിഷ് എംബസിയില്‍ ഇതുവരെയും ആരും ഗ്രീസിലെ പ്രശ്നങ്ങള്‍ മൂലം സഹായമഭ്യര്‍ത്ഥിച്ച് വന്നിട്ടില്ലെന്നത് ആശ്വാസകരമാണ്. മാത്രമല്ല സഹായമഭ്യര്‍ത്ഥിക്കുന്നവരുടെ നിരക്ക് കൂടുന്നുമില്ല.