മന്ദാരച്ചെപ്പ്’ കലാസമിതിയുടെ സംഗീതസന്ധ്യ കോര്‍ക്കില്‍ അരങ്ങേറി

കോര്‍ക്ക്:ഫ്രണ്ട്‌സ് ഇവന്റ് മാനേജ്‌മെന്റ് നേതൃത്വം നല്‍കിയ, മന്ദാരച്ചെപ്പ് കലാസമിതിയുടെ രണ്ടാമതു ത്സംഗീതസന്ധ്യ ജൂലൈ രണ്ടാം തീയതി കോര്‍ക്കിലെ ടോഗറില്‍ അരങ്ങേറി. കാലഘട്ടങ്ങളിലെ സംഗീതം കോര്‍ത്തിണക്കി മലയാളം, തമിള്‍,ഹിന്ദി ഗാനങ്ങള്‍ ഒഴുകി എത്തിയപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ആസ്വാദകരെ വിസ്മയിപ്പിക്കാന്‍ ഈ സംഗീത കൂട്ടായ്മക്ക് കഴിഞ്ഞു .വേറിട്ട് നിന്ന കവിതകളും ഈ കൂട്ടായ്മക്ക് ഈറന്‍ കാറ്റിന്റെ തെന്നലേകി.

കുട്ടികള്‍ക്കായി അണിയിച്ചൊരുക്കിയ കാര്‍ട്ടൂണ്‍ മൂവികളും തികച്ചും വിസ്മയം തീര്‍ത്തു. മന്ദാരച്ചെപ്പിന്റെ നേതൃത്വത്തില്‍ പുതിയ ഒരു ചാരിറ്റി കൂട്ടായ്മക്ക ്തുടക്കം കുറിക്കുവാന്‍ സാധിച്ചത് കോര്‍ക്കിലെ പ്രവാസികള്‍ക്ക് തികച്ചും അഭിമാനിക്കാവുന്ന കാര്യമായി മാറി. മന്ദാരച്ചെപ്പ് കൂട്ടായ്മയുടെ വിജയത്തിന് അകമഴിഞ്ഞ് സഹകരിച്ച എല്ലാ സുഹൃത്തുക്കളുടെയും പ്രോത്സാഹനം മൂലം 834 യുറോ ചാരിറ്റിഫണ്ട് സ്വരൂപിക്കാന്‍ കഴിഞ്ഞു. മന്ദാരച്ചെപ്പിന്റെ ആദ്യ ചാരിറ്റി 25000 രൂപ (360 യുറോ), പത്തുവര്‍ഷമായി എല്ലുരുക്കം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അനില്‍ തിരുത്തിമലയില്‍, എടയാരന്മുളം എന്ന വ്യക്തിക്ക്‌കൊടുക്കുവാന്‍ കഴിഞ്ഞു.കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി വരും ദിവസ്സങ്ങളിലും സജീവമാകുവാന്‍ ആഗ്രഹിക്കുന്ന ഈ കൂട്ടായ്മയില്‍ സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായി ഫ്രണ്ട്‌സ് ഇവന്റ് മാനേജ്‌മെന്റ് അറിയിച്ചു

 

Share this news

Leave a Reply

%d bloggers like this: