ഡബ്ലിന്‍: സ്‌പെഷ്യല്‍ നീഡ്‌സ് അസിസ്റ്റന്റുമാരെ (SNA) നിയമിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കി. വിദ്യാഭ്യാസമന്ത്രി ജാന്‍ ഒ സള്ളിവന്റെ അപേക്ഷയെ തുടര്‍ന്നാണ് 610 SNA മാരെ സ്‌പെറ്റംബറോടെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. SNA സ്‌കീം പുനപരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്‌കൂളുകളിള്‍ 2015-16 കാലയളവില്‍ SNA മാരെ അനുവദിക്കുന്നതിന് കാലതാമസം വന്നത് പ്രത്യേക പരിഗണന വേണ്ട കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളെയും മാതാപിതാക്കളെയും ദേഷ്യം പിടിപ്പിച്ചിരുന്നു. പഠന വൈകല്യമുള്ള കുട്ടികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില് സെപ്റ്റംബറിനുള്ളില്‍ 610 SNA പോസ്റ്റുകള്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. പുതിയ പോസ്റ്റുകള്‍ കൂടി അനുവദിക്കുന്നതോടെ പ്രൈമറി സ്‌കൂളിലും പോസ്റ്റ് പ്രൈമറി സ്‌കൂളിലും 11,820 SNA പോസ്റ്റുകള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പ്രത്യേക പരിഗണന വേണ്ട ഓരോ കുട്ടിക്കും SNA പിന്തുണ ലഭിക്കും. 2015-16 സ്‌കൂള്‍ വര്‍ഷം മുഴുവന്‍ ഇത് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.
-എജെ-