തിരുവനന്തപുരം: പഠിക്കാന്‍ പുസ്തകങ്ങള്‍ ലഭിക്കാത്ത കുട്ടികള്‍ക്ക് എസ്എഫ്ഐയുടെ വക പാഠപുസ്തകങ്ങള്‍ നല്കുന്നു. ആലപ്പുഴയിലെ സര്‍ക്കാര്‍ സ്കൂളുകളിലാണ് എസ്എഫ്ഐ പുസ്തകവിതരണം തുടങ്ങിയത്. ആലപ്പുഴ മുഹമ്മദന്‍സ് സ്കൂളിലെ 36 കുട്ടികള്‍ക്കാണ് ആദ്യഘട്ടമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍,പാഠപുസ്തകം വിതരണം ചെയ്തത്.
ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഫോട്ടോസ്റ്റാറ്റെടുത്ത് ബൈന്റ് ചെയ്തായിരുന്നു വിതരണം.വരും ദിവസങ്ങളില്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്കുളുകളിലും കിട്ടാത്ത പുസ്തകങ്ങള്‍ ഇത്തരത്തില്‍ നല്‍കാനാണ് സംഘടനയുടെ തീരുമാനം.
ജില്ലയിലെ മാനേജ്മെന്റ് സ്കൂളുകളില്‍ ഇത്തരത്തില്‍ പുസ്തകങ്ങളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയെടുത്ത് കുട്ടികള്‍ക്ക് നല്കി പഠിപ്പിക്കുന്നുണ്ട്.സര്‍ക്കാര്‍ സ്കൂളുകളില്‍ ഇതിന് നടപടിയില്ല .