ഹേമമാലിനിക്കു വാഹനാപകടത്തില്‍ പരിക്ക്

 

ന്യൂഡല്‍ഹി: ബോളിവുഡ് നടിയും ബിജെപി എംപിയുമായ ഹേമമാലിനിക്കു വാഹനാപകടത്തില്‍ പരിക്ക്. രാജസ്ഥാനിലെ ദൗസയില്‍വച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഒരു കുട്ടി മരിക്കുകയും ചെയ്തു. ഹേമമാലിനി സഞ്ചരിച്ച മെഴ്‌സിഡസ് കാര്‍ എതിര്‍ദിശയില്‍വന്ന ഓള്‍ട്ടോ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓള്‍ട്ടോ കാറിലുണ്ടായിരുന്ന കുട്ടിയാണ് മരിച്ചത്. ഈ കാറിലുണ്ടായിരുന്ന ബാക്കി മൂന്നു പേര്‍ക്കും ഗുരുതര പരിക്കേറ്റു. ഹേമമാലിനിക്കു തലയിലാണു പരിക്കേറ്റത്. ഇവരെ ജയ്പുരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: