ഹീത്ത്: വോയ്സ് ഓഫ് പീസ് നേതൃത്വം നല്കുന്ന ഉപവാസ പ്രാര്‍ത്ഥനയും വചന ശുശ്രൂഷയും ജൂലൈ 4 ശനിയാഴ്ച രാവിലെ 10.30മുതല്‍ വൈകുന്നേരം 4.30വരെ പോര്‍ട്ട്ലീഷിനടുത്തുളള ഹീത്ത് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു. എല്ലാ ആദ്യ ശനിയാഴ്ചയും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കുമായി വചനശുശ്രൂഷയും രോഗശാന്തി പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. ഈ ആഴ്ചയിലെ ശുശ്രൂഷകള്‍ക്ക്, Rev.Fr.George Augustine (OSB), Rev.Fr.Martin എന്നീ വൈദികരുടെ നേതൃത്വം ഉണ്ടായിരിക്കും. കുമ്പസാരത്തിനുള്ള സൗകര്യവും, മുതിര്‍ന്നവര്‍ക്കായി കൗണ്‍സിലിംഗും ഒരുക്കിയിരിക്കുന്നു. പ്രാര്‍ത്ഥന ദൈവിക സമ്പര്‍ക്കത്തിന് അനിവാര്യവും ദൈവാരാധന ഏത് രോഗത്തേയും സൗഖ്യമാക്കുകയും ചെയ്യും.
രാവിലെ 10.45 ന് ജപമാലയോടെ ആരംഭിക്കുന്ന പ്രാര്‍ത്ഥനയില്‍ ഗാനശുശ്രൂഷ, ദിവ്യബലി, ആരാധന, ബന്ധന പ്രാര്‍ത്ഥന, നിത്യസഹായ മാതാവിന്റെ നൊവേന, രോഗശാന്തി ശുശ്രൂഷ, വചന ശുശ്രൂഷ, സ്തുതിപ്പ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. കുടുംബത്തോടെ പ്രാര്‍ത്ഥനയില്‍ വളരുന്നതിനും കര്ത്താവിന് ശുശ്രൂഷ ചെയ്യുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും അയര്‍ലണ്ടിലെ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സില്‍ജു: 0863408825, 0879458915,
മോനച്ചന്: 0877553271,
പ്രതീബ്: 0873159728,
ജ്യോതിഷ്: 0871384122