യൂറോപ്യന്‍ യൂണിയനില്‍ പൗരത്വ ദാനത്തില്‍ മുന്നില്‍ അയര്‍ലന്‍ഡ്.. മോറോക്കക്കാരും ഇന്ത്യക്കാരും കൂടുതല്‍ പൗരത്വം നേടുന്നവര്‍
ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍ പൗരത്വം ഏറ്റവും കൂടുതല്‍ അനുവദിക്കുന്നതില്‍ അയര്‍ലന്‍ഡ് മുന്നില്‍. പൗരത്വം നേടുന്നവരില്‍ യൂറോപ്യന്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വര്‍ധിക്കുന്നു. മോറോക്കക്കാരും ഇന്ത്യക്കാരുമാണ് ഏറെ മുന്നിലുള്ളവര്‍. മോറോക്കന്‍ സ്വദേശികള്‍ നേടിയ പൗരത്വം 985 000ആണ്, ഇവരില്‍ ഭൂരിഭാഗവും പൗരത്വം നേടിയിരിക്കുന്നത് സ്പെയിന് , ഇറ്റലി, ഫ്രാന്‍സ് എന്നിവിടങ്ങളിലാണ്. രണ്ടാമത്തെ വലിയ ഗ്രൂപ്പ് ഇന്ത്യക്കാരുടേതാണ് 48 300 പേരാണ് പൗരത്വം നേടിയത്. ഇതില്‍ നാലില്‍ മൂന്ന് ഭാഗവും ബ്രിട്ടീഷ് പൗരത്വമാണ് നേടിയത്.അയര്‍ലന്‍ഡില്‍ നല്കിയ പൗരത്വങ്ങളുടെ 12.4 ശതമാനം ആണ് ഇന്ത്യക്കാര്‍ക്ക് ലഭിച്ചിരിക്കുന്നത്. തുര്‍ക്കിക്കാര്‍ക്ക് ഇയുവില്‍ ലഭിച്ചിരിക്കുന്ന ആകെ പൗരത്വം 46 500ആണ്. ഇവരില്‍ അറപുത് ശതമാനം പേരും ജര്‍മ്മന്‍ പൗരന്മാരാണ് ആയിരിക്കുന്നത്.
ഏറ്റവും പുതിയ യൂറോസ്റ്റാറ്റ് കണക്ക് പ്രകാരം ഓരോ രാജ്യത്തിന്റെയും ജനംസഖ്യക്ക് അനുസരിച്ച് കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്കുന്നതില് അയര്‍ലന്‍ഡ് മുന്നിട്ട് നല്കുകകയാണ്. ആയിരത്തിന് 5.3 പേര്‍ക്ക് പൗരത്വം എന്ന നിലയിലാണ് രാജ്യത്തെ നിരക്ക്. സ്വീഡന് (5.2), സ്പെയിന് (4.8), ലക്സംബര്‍ഗ് (4.7)എന്നിങ്ങനെയാണ് അയര്‍ലന്‍ഡിന് തൊട്ട് താഴെയുള്ള മറ്റ് രാജ്യങ്ങള്‍. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പൗരന്മാര്ക്ക് യൂണിയനിലെ വിവിധ രാജ്യങ്ങളില്‍ ആയിരത്തിന് 1.9 എന്ന നിരക്കിലാണ് പൗരത്വം നല്‍കുന്നത്. 2013 ല്‍ അയര്‍ലന്‍ഡ് നല്കിയ ആകെ പൗരത്വങ്ങള്‍ 24,262ആണ്.
2013ലെ കണക്ക് പ്രകാരം അയര്‍ലന്‍ഡ് അടക്കം പന്ത്രണ്ട് ഇയു രാജ്യങ്ങളില്‍ പൗരത്വം ലഭിച്ചിരിക്കുന്നതില്‍ പത്തില്‍ ഒമ്പത് പേരും യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. അയര്‍ലന്‍ഡില്‍ നല്‍കിയിരിക്കുന്ന പൗരത്വത്തില്‍ 93% യൂറോപ്യന്‍ യൂണിയന് ഇതര രാജ്യങ്ങളില്‍ നിന്നാണ്. ഏഴ് ശതമാനം പൗരത്വം മാത്രമാണ് യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്ക് ലഭിച്ചിട്ടുള്ളൂ. യൂറോപ്യന്‍ യൂണിയനില്‍ രണ്ട് വര്‍ഷം മുമ്പ് നല്കിയ പൗരത്വത്തില്‍ 871,300 പേരും യൂറോപ്യന്‍ യൂണയിന് പുറത്ത് നിന്നുള്ളവരാണ്. 98,500 പേര് യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
ഇയുവില്‍ ആകെ നല്കിയ പൗരത്വങ്ങള്‍ ഇക്കാലയളവില്‍ ഒരു മില്യണിന് അടുത്ത് വരും. മോറോക്കോ, ഇന്ത്യ, തുര്‍ക്കി, കോളംബിയ, ഇക്വഡോര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേരും പൗരത്വം സ്വീകരിക്കുന്നത്. മറ്റ് ഇയു രാജ്യങ്ങളില്‍ പൗരത്വം ലഭിക്കുന്നവരില്‍ മുന്നിലുള്ള ഇയു സ്വദേശികള്‍ റോമേനിയക്കാരും പോളെസുകളുമാണ്. ഇവര്‍ നേടി പൗരത്വം യഥാക്രമം 23,000 18,000എന്നിങ്ങനെയാണ്