ഡബ്ലിന്‍: ഓണ്‍ലൈന്‍ മരുന്നുകള്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ പരിഹാരമായി ഇയു ലോഗോ. ഇയുവിന്റെ ലോഗോ പതിപ്പിക്കാത്ത വെബ് സൈറ്റുകളില്‍ നിന്ന് മരുന്നുകള്‍ ഓണ്‍ലൈനായി വാങ്ങരുതെന്ന് മുന്നറിയിപ്പുമുണ്ട്.
എല്ലാ അംഗീകൃത ഔഷകമ്പനികളിലും റീട്ടെയിലര്‍മാരിലും ലോഗോ ഉണ്ടായിരിക്കണം. ഇന്റര്‍ നെറ്റിലൂടെ നോണ്‍ പ്രിസ്ക്രിപ്ഷന് മരുന്ന് വില്ക്കാന് അയര്‍ലന്‍ഡില്‍ അനുമതിയുണ്ട്. ഈ സാഹചര്യത്തില്‍ ഇവ വില്‍ക്കുന്നതും ഉണ്ടാക്കുന്നതും അംഗീകൃത സ്ഥാപനം തന്നെയാണോ എന്നറിയേണ്ടത് ആവശ്യമാണ്. പ്രിസ്ക്രിപ്ഷന് മരുന്നുകളുടെ ഓണ്‍ലൈന്‍ വില്‍പ്പനകള്‍ക്കുള്ള നിരോധനം സുരക്ഷ കണക്കിലെടുത്ത് തുടരുകയും ചെയ്യും.
വെബ്സൈറ്റില്‍ കാണുന്ന ലോഗോയില്‍ ക്ലിക്ക് ചെയ്യണമെന്നും പ്രാഥമികാരോഗ്യത്തിന്റെ ചുമതലയുള്ള മന്ത്രി കാതറീന് ലിഞ്ച് വ്യക്തമാക്കുന്നു. ക്ലിക്ക് ചെയ്യുന്ന പക്ഷം കമ്പനി നിയമപരമായിട്ടുള്ളതാണെങ്കില് രാജ്യത്ത് ചട്ട പ്രകാരം രജിസ്റ്റര്‍ ചെയ്ത മരുന്ന് കമ്പനികളുടെ പട്ടികയില്‍ കാണാം. ഈ വഴിയില്‍ വാങ്ങുന്ന മരുന്ന് വ്യാജമാണോ അല്ലെയോ എന്നത് ഉറപ്പിക്കാം. വ്യാജമരുന്നുകളുടെ കുത്തൊഴുക്ക് മൂലംരോഗികളുടെ ആരോഗ്യം സംബന്ധിച്ച് ആശങ്കയുണ്ട്.
പത്ത് മില്യണിലേറെ വ്യാജമരുന്നുകളാണ് രണട് വര്‍ഷം മുമ്പ് പത്ത് ദിവസം കൊണ്ട് പിടിച്ചെടുത്തത്. ഓണ്‍ലൈന്‍ വില്‍പ്പനിയില്‍ അമ്പത് ശതമാനവും നിയന്ത്രണങ്ങളൊന്നും ഇല്ലാതെയാണ് നടക്കുന്നതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്. വ്യജ മരുന്നുകളില്‍ ചേര്‍ത്തിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ എന്താണെന്ന് വ്യക്തമാക്കാറില്ല. അതല്ലെങ്കില്‍ മരുന്നുകളുടെ തീവ്രതിയിലും ചേരുവയിലും മാറ്റം വരാം.