ദമ്മാം: സൗദി അറേബ്യയിലെ ദമാമിനടുത്തു സല്‍വയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചു മലയാളികള്‍ മരിച്ചു. ആലപ്പുഴ വട്ടപ്പള്ളി സ്വദേശി ന്യൂഅമാന്‍, തിരുവനന്തപുരം സ്വദേശികളായ രവീന്ദ്രന്, സന്തോഷ്, കൊല്ലം സ്വദേശികളായ ശിവകുമാര്‍, തുളസി എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചിരിച്ചിരുന്ന വാഹനത്തിന്റെ പിന്നില്‍ ട്രക്കിടിച്ചാണ് അപകടമുണ്ടായത്. അഞ്ചുപേരും തല്‍ക്ഷണം മരിച്ചു. മലയാളികള്‍ സഞ്ചരിച്ചിരുന്ന വാഹനം ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നുപോയി.
ദല്ലയിലെ ഒരു എ.സി കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ജോലി കഴിഞ്ഞ് ദമാമിലെ താമസസ്ഥലത്തേക്കു മടങ്ങിവരവെയാണ് അപകടമുണ്ടായത്!. ജോലിയുടെ ഭാഗമായി ദിവസങ്ങളായി സല്വയിലിയിരുന്നു ഇവര്‍. അല്‍ഹസയില്‍ നിന്ന് നാല്‍പ്പത് കിലോമീറ്റര്‍ അകലെ സല്‍വയില്‍ ആണ് അപകടം നടന്നത്. അപകടത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ അടുത്തുള്ള ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്.