ആരോഗ്യമേഖലയിലെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 1 ബില്യണ്‍ യൂറോയുടെ അധികഫണ്ട് ആവശ്യമെന്ന് വരേദ്കാര്‍

 

ഡബ്ലിന്‍: ആരോഗ്യമേഖലയിലെ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 1 ബില്യണ്‍ യൂറോയുടെ അധിക ഫണ്ട് വേണമെന്ന് ആരോഗ്യമന്ത്രി ലിയോ വരേദ്കാര്‍. ജനസംഖ്യ വര്‍ധിക്കുന്നതും പ്രായമായവരുടെ എണ്ണം കൂടുന്നതുമായ സാഹചര്യത്തിലാണ് ആരോഗ്യമേഖലയിലുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി 1 ബില്യണ്‍ യൂറോയുടെ അധിക നിക്ഷേപം വേണ്ടി വരുമെന്നതെന്ന് വരേദ്കര്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ ആരോഗ്യ സംവിധാനം മുമ്പോട്ട് കൊണ്ടുപോകാന്‍ പര്യാപ്തമായ ഫണ്ട് ലഭിക്കുന്നുണ്ടോ എന്നത് പ്രധാന ചോദ്യമാണെന്നും, ആരോഗ്യമേഖലയില്‍ ആവശ്യത്തിന് ഫണ്ടില്ലാതെ വന്നാല്‍ സമൂഹം ഇതിനായി മുതല്‍മുടക്കാന്‍ തയാറാണോ എന്ന ചോദ്യവും അവസാനിക്കുന്നുവെന്നും ആരോഗ്യമേഖലയില്‍ സമഗ്രമായ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ധൈര്യവും വിശ്വാസവും ആവശ്യമാണ്. എന്നാല്‍ ശരിയായ ദിശയിലാണ് നീങ്ങുന്നതെന്ന വിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആവശ്യമായ റിസോഴ്‌സ് കണ്ടെത്താതെ, അത് പ്രാവര്‍ത്തികമാക്കാതെ യൂണിവേഴ്‌സല്‍ ഹെല്‍ത്ത്‌കെയര്‍ എന്ന ആശയം സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. വളരെ മികച്ച രീതിയില്‍ തയാറാക്കിയ പദ്ധതിയാണെങ്കിലും ആവശ്യത്തിന് ഫണ്ടില്ലെങ്കില്‍ വളരെ മോശമായ സര്‍വ്വീസേ നല്‍കാനാകൂ. നിലവിലുള്ള സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍, മിഡ് വൈഫ്‌സ്, നഴ്‌സുമാര്‍, ക്രിട്ടിക്കല്‍ കെയര്‍ ബെഡുകള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവയ്ക്കുള്ളില്‍ നിന്ന് യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കെയര്‍ എന്ന ആശയം സാധ്യമല്ല. അതിന് മികച്ച പരിശീലനം ലഭിച്ച ജീവനക്കാര്‍ ആവശ്യത്തിന് വേണം, ആവശ്യത്തിന് കപ്പാസിറ്റിയും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാകണം, മികച്ച സംഘാടനം, മാനേജ്‌മെന്റ്, സാമ്പത്തിക നിയന്ത്രണം, ക്ലിനിക്കല്‍ ഗവേണന്‍സ്, ഗുണമേന്മ, സുരക്ഷ സംവിധാനങ്ങള്‍ എന്നിവയും വേണമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ പോരായ്മകള്‍ പരിഹരിക്കുന്നതിന് 700 മില്യണ്‍ യൂറോയ്ക്കും 1 ബില്യണ്‍ യൂറോയ്ക്കുമടുത്ത് ഫണ്ട് വേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

-എജെ-

Share this news

Leave a Reply

%d bloggers like this: