ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വിമാനം തകര്‍ന്നുവീണു 46 പേര്‍ മരിച്ചു. സൈനികരുമായി പോയ വിമാനം ജനവാസപ്രദേശത്തു തകര്‍ന്നു വീഴുകയായിരുന്നു. മിഡാന്‍ നഗരത്തിലാണു വിമാനം തകര്‍ന്നുവീണത്. രണ്ടു വീടുകള്‍ക്കും ഒരു കാറിനും ഇടയിലേക്കാണു വിമാനം തകര്‍ന്നു വീണത്. വിമാനത്തില്‍ 12 പേര്‍ ഉണ്ടായിരുന്നു. പറന്നുയര്‍ന്നു മിനിറ്റുകള്‍ക്കുള്ളില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു.
വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കുന്നതിനായി നിരവധി പേരാണു മേഖലയിലേക്ക് എത്തിയിരിക്കുന്നത്. സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്നു പൈലറ്റ് വിമാനം തിരിച്ച് ഇറക്കാനുള്ള അനുമതി തേടിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
-എജെ-