ഗ്രീസ് : രാജ്യം നേരിടുന്ന പ്രതിസന്ധി ബാങ്കുകളേയും ബാധിച്ചിരിക്കുന്നതിനാല്‍, ബാങ്കുകള്‍ നാളെ മുതല്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ഗ്രീക്ക് പ്രധാനമന്ത്രി Alexis Tsipras വ്യക്തമാക്കി. എടിഎം കൗണ്ടറുകള്‍ കാലിയായ പശ്ചാത്തലത്തിലും ബാങ്കുകളില്‍ നിന്നും കൂടിതല്‍ പണം പിന്‍വലിക്കുന്നതു തടയുന്നതിനും വേണ്ടിയാണ് ഇത്തരമൊരു നടരടി സ്വീകരിക്കുന്നത്.
ഗ്രീസിന്റെ സിസ്റ്റാമാറ്റിക് സ്റ്റെബിലിറ്റി കൗണ്‍സിലിന്റെ മീറ്റിംഗ് കഴിഞ്ഞ ദിവസം ചേര്‍ന്ന് പ്രതിസന്ധയെ സംബന്ധിച്ചും ഐഎംഎഫില്‍ നിന്നു വാങ്ങിയ കടം തിരിച്ചടയ്ക്കുന്നതിനെ സംബന്ധിച്ചും ചര്‍ച്ച നടത്തിയിരുന്നു. ഗ്രീക്ക് ബാങ്കുകള്‍ക്ക് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് നല്കിപോന്നിരുന്ന എമര്‍ജന്‍സി ലിക്വിഡിറ്റി അസിസ്റ്റന്‍സ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ നിര്‍ത്തിവെച്ചു. ഗ്രീക്ക് സ്റ്റോക്ക് മാര്‍ക്കറ്റും താല്‍ക്കാലികമായിട്ടാണെങ്കിലും പ്രവര്‍ത്തനരഹിതമാണ്. എടിഎം കൗണ്ടറുകളില്‍ പണം നിറയ്ക്കാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
യൂറോഗ്രൂപ്പ് ഗ്രീക്കുകാരെ ഭീഷണിപ്പെടുത്തുക മാത്രമാണ് ചെയ്യുകയെന്നും അതിനായി കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു, എന്തൊക്കെ സംഭവിച്ചാലും ജനങ്ങള്‍ നിക്ഷേപിച്ചിരിക്കുന്ന പണം അവര്‍ക്ക് നഷ്ടമാകില്ലെന്നും ശമ്പളവും പെന്‍ഷനും മുടങ്ങാതെ ലഭിക്കുമെന്നും പ്രധാനമന്ത്രി ഉറപ്പു നല്കി. ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്നും രാജ്യം വൈകാതെ കരകയറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ 40 ശതമാനത്തിലധികം എടിഎം കൗണ്ടറുകളും മറ്റു പ്രധാന പണ സ്രോതസുകളും പണമില്ലാത്തതിനാല്‍ പ്രവര്‍ത്തനരഹിതമാണ്.