ഡബ്ലിന്‍: തീവ്രവാദികള്‍ മാനുഷികതയുടെ ശത്രുക്കളാണെന്ന് ഇസ്ലാമിക് സെന്റര്‍ ഓഫ് അയര്‍ലന്‍ഡ്.
ടുണീഷ്യയിലും കുവൈത്തിലും ഫ്രാന്‍സിലും വെള്ളിയാഴ്ച്ച നടന്ന തീവ്രവാദ ആക്രമണങ്ങളെ അപലപിച്ച് ഐറിഷ് മുസ്ലീം പീസ് ആന്റ് ഇന്റഗ്രേഷന്‍ കൗണ്‍സില്‍ സ്ഥാപകനായ ഷെയ്ക്ക് അല്‍ ക്വാദ്രി സംസാരിക്കുകയും ചെയ്തു. മുസ്ലീമുകളും മുസ്ലീം ഇതര സമൂഹവുമായി ബന്ധം വളര്‍ത്തിയെടുക്കുന്നതിന് ഒരു വിഭാഗം ശ്രമിച്ച് കൊണ്ടിരിക്കുമ്പോഴാണ് ഇത്തരം ഭയം വിതക്കുന്ന സംഭവങ്ങളെന്ന് അല്‍ ക്വാദ്രി ചൂണ്ടികാണിക്കുന്നു. ആക്രമണത്തെ അപലപിക്കുന്നു. ഓരോ മുസ്ലീം പണ്ഡിതന്റെയും നേതാവിന്റെയും കമടമാണ് ഇത്തരം ആക്രമണത്തെ അപലപിക്കേണ്ടത്. തീവ്രവാദികള്‍ ക്രിമിനല്‍ കുറ്റവാളികളാണ്. സാന്മാര്ഗിതയുടെയും മാനുഷിക മൂല്യങ്ങളുടെയും ശസ്ത്രക്കളാണ് ഇവര്‍. കുവൈത്തിലും ടുണീഷ്യയിലും ഫ്രാന്‍സിലും പ്രിയപ്പെട്ടവരുള്ള ആളുകളെക്കുറിച്ചോര്ത്ത് ഹൃദയത്തില്‍ നിന്ന് രക്തം പൊടിയുന്നതായും ഷെയ്ക്ക് പറഞ്ഞു.
റമദാനില്‍ നോമ്പ് തുറക്കുന്നതിന്റെ ഭാഗമായി നടത്തിയ ഇഫ്താര്‍ വിരുന്നിലായിരുന്നു ആക്രമണങ്ങളെ അപലപിച്ച് കൊണ്ട് അല്‍ ക്വാദ്രി മുന്നോട്ട് വന്നത്. പ്രമുഖ സമാധാന പ്രവര്‍ത്തകനും വംശഹത്യയില്‍ നിന്ന് രക്ഷപ്പെട്ടതുമായ ടോമി റെയ്കെന്റിലിനെ അതിഥിയായി ആധരിക്കുകയും ചെയ്തു. തനിക്ക് കിട്ടിയ സ്വീകരണം ഹൃദയത്തെ സ്പര്‍ശിച്ചതായി ടോമി വ്യക്തമാക്കുകയും ചെയ്തു. ഹോളോകോസ്റ്റ് എഡുക്കേഷന്‍ ട്രസ്റ്റ് അയര്‍ലന്‍ഡില്‍ നിന്നുള്ള ലിന് ജാക്സണ് രണ്ടാം ലോക മഹായുദ്ധകാലത്ത് ജൂതന്മാരെ മുസ്ലീം സമുദായം സഹായിച്ചത് അനുസ്മരിച്ചു.
ക്രിസ്ത്യന്‍ വൈദികനായ യൂജിന്‍ ഗ്രിഫിന്, ബുദ്ധ സന്യാസി മോയ്സാന് കോദോ എന്നിവരും ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തു. ബ്ലഞ്ചാഡ്സ്ടൗണില് 150പേരാണ് വിരുന്നില്‍ പങ്കെടുത്തിരുന്നത്.