ഡബ്ലിന്‍: ബ്രിട്ടീഷ് രാജ കുടുംബത്തിന്റെ സന്ദര്‍ശനത്തെതുടര്‍ന്ന് ചെലവായ നികുതി പണം 24571 യൂറോയെന്ന് റിപ്പോര്‍ട്ട്. ഇതില്‍ 20455 യൂറോയും കാര്‍ വാടകയാണ്. ഗാല്‍വേ, ഡബ്ലിന്‍, ക്ലെയര്‍, സ്ലൈഗോ, എന്നിവിടങ്ങളിലായി ചാള്‍സും കാമിലയും 19-21 വരെ യാത്ര ചെയ്തതിനുള്ള ചെലവാണിത്.
വിദേശകാര്യവകപ്പില് നിന്നുള്ള കണക്ക് പ്രകാരം താമസത്തിനും ഭക്ഷണത്തിനുമായി ചെലവായത് 3582 യൂറോയാണ്. ഇത് ജീവനക്കാര്‍ക്ക് വേണ്ടി ചെലവാക്കിയ തുകയാണ്. ചാള്‍സ് രാജാവും ഭാര്യ കാമിലയും ഭക്ഷണത്തിനും താമസത്തിനുമുള്ള ചെലവ് സ്വയം വഹിക്കുകയും ചെയ്തു. പ്രിന്റിങ് ചെലവ് 534 യൂറോയും പൊതു ഖജനാവില്‍ നിന്ന് എടുത്തിട്ടുണ്ട്.
ജീവനക്കാരുടെ അധിക സമയ ജോലിക്ക് നല്‍കിയത്, മറ്റ് അലവന്‍സുകള്‍, ഔദ്യോഗികമായി ഫോട്ടോ ഗ്രോഫര്മാര്ക്ക് നല്‍കിയത് തുടങ്ങിയവ ഇനിയും എത്രയെന്ന് വകുപ്പ് കണക്ക് കൂട്ടിയിട്ടില്ല. പരമാവധി ചെലവ് കുറച്ചാണ് ടെന്ഡറുകളെടുത്തതെന്ന് വിദേശകാര്യ മന്ത്രാലയം പറയുന്നു. സന്ദര്‍ശനത്തോടെ പടിഞ്ഞാറന്‍ അയര്‍ലന്‍ഡിന് പ്രധാന്യം വന്നതായും വ്യക്തമാക്കുന്നു.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തില്‍ ചാള്‍സും കാമിലയും നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ബ്രിട്ടീഷ് രാജ കുടുംബത്തിന്റെ ലോക സന്ദര്‍ശനങ്ങള്‍ക്ക് ബ്രിട്ടീഷ് ഖജനാവ് ചെലവാക്കുന്നത് 7.18 മില്യണ്‍ യൂറോയ്ക്കടുത്താണ്.