ന്യൂയോര്‍ക്ക്: ലൈംഗിക ന്യൂനപക്ഷ സമുദായങ്ങള്‍ ലോകമൊട്ടൊകെ ഈ മാസം ലൈംഗിക സ്വാഭിമാന മാസമായി ആചരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക ആപ്പുമായി ഫേസ്ബുക്ക് രംഗത്ത്. ലൈംഗിക ന്യൂന പക്ഷങ്ങളോട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് സ്വന്തം പ്രൊഫൈല്‍ ചിത്രം മഴവില്‍ നിറങ്ങളിലേക്ക് മാറ്റാനുള്ള സൗകര്യം ഒരുക്കുന്നതാണ് ഈ ആപ്പ്.
Use as Profile Picture എന്ന ആപ്പ് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെയാണ് ഷെയര്‍ ചെയ്തത്.
സ്വവര്‍ഗ പ്രണയികള്‍ക്ക് വിവാഹം ചെയ്യാനുള്ള ഭരണഘടനാപരമായ അവകാശമുണ്ട് എന്ന അമേരിക്കന്‍ കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ലൈംഗിക ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് അനുകൂലമായ നിലപാടുമായി ഫേസ്ബുക്ക് രംഗത്തുവന്നത്.
സ്വാഭിമാന പരിപാടിയെ ഫേസ്ബുക്ക് അഭിമാനപൂര്‍വ്വം പിന്തുണയ്ക്കുന്നതായി സ്വന്തം പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. മഴവില്‍ നിറം ആലേഖനം ചെയ്ത ലൈക്ക് ബട്ടന്റെ രൂപം ഫേസ്ബുക്ക് ആസ്ഥാനത്ത് സ്ഥാപിച്ചിട്ടുമുണ്ട്.