കുവൈത്തില്‍ പുതിയ ഗാര്‍ഹിക തൊഴിലാളി നിയമം പ്രബല്യത്തില്‍ വന്നു. മലയാളികള്‍ അടക്കമുള്ള ലക്ഷക്കണക്കിന് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന പുതിയ നിയമങ്ങളാണ് നിലവില്‍ വന്നത്. ഒപ്പം, ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്‌മെന്റിന് പൊതു ഓഹരി പങ്കാളിത്വത്തോടെയുള്ള കമ്പനി രൂപീകരിക്കാനും പാര്‍ലമെന്റ് തീരുമാനിച്ചത്.
രാജ്യത്തെ, െ്രെഡവര്‍മാര്‍, സര്‍വെന്റ്‌സ്, പാചകക്കാരന്‍, ബേബി സിറ്റേഴ്‌സ് എന്നീ ഗണത്തില്‍പെട്ടവരാണ് ഗാര്‍ഹിക തൊഴിലാളികള്‍ എന്ന് അറിയപ്പെടുന്നത്. ആറു ലക്ഷത്തോളം വരുന്ന ഇവര്‍ക്കായി പ്രത്യേക നിയമങ്ങള്‍ ഇല്ലാതിരുന്ന സ്ഥാനത്താണ് പുതിയ നിയമം. ഇവര്‍ക്ക് കുറഞ്ഞമാസ ശമ്പളം, അധിക ജോലി സമയത്തിന് ഓവര്‍ടൈം നല്‍കുക, വര്‍ഷത്തില്‍ ഒരു മാസം ശമ്പളത്തോടെ കൂടിയ അവധി, ശമ്പളം ബാങ്ക് അക്കൗണ്ട് വഴി നല്‍കണം എന്നിങ്ങനെയുള്ളവ കൃത്വമായി നിയമത്തില്‍ നിര്‍വചിച്ചിട്ടുണ്ട്.
പൊതു ഓഹരി പങ്കാളിത്വത്തോടെ കമ്പനി രൂപീകരണത്തിന് ശേഷം അതുവഴി അല്ലാതെ റിക്രൂട്ട്‌മെന്റെ് നടത്തുന്നത് ക്രിമിനല്‍ കുറ്റമാണന്ന് പാര്‍ലമെന്റ് മനുഷ്യാവകാശ സമിതി ചെയര്‍മാന്‍ ഡോ. അബ്ദുള്‍ ഹമീദ് ഡസ്തി പറഞ്ഞു.
-എജെ-