ടൂണിസ്: ടൂണീഷ്യയില്‍ ഭീകരാക്രമണത്തില്‍ 27 പേര് മരിച്ചു. വിനോദ സഞ്ചാര കേന്ദ്രമായ സോസിയിലെ ഹോട്ടലിലാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരിലേറെയും വിദേശ വിനോദ സഞ്ചാരികളാണ്. തീവ്രവാദികള്‍ ഹോട്ടലിനുള്ളില്‍ കടന്ന് വെടിയുതിര്‍ക്കുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
-എജെ-