നോട്ടിങ്ങ്ഹാം: ഇംഗ്ലണ്ടില്‍ പ്രശസ്ത ധ്യാന ഗുരുവായ ഫാ:സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ഏകദിന ധ്യാനത്തില്‍ പങ്കെടുക്കാന്‍ നിരവധി മലയാളി വിശ്വാസികള്ജൂലൈ മാസം 11 (ശനി) ബ്രിമ്മിങ്ങ് ഹാമില്‍ എത്തും. വചന പ്രഘോഷണ വീഥിയിലെ വേറിട്ട ശബ്ദമായ ഫാ:സേവ്യര്‍ ഖാന് വട്ടായിലിന്റെ ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്നായി ഇവിടെ എത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഈ ധ്യാനത്തില്‍ ഇദ്ദേഹത്തെ കൂടാതെ ഫാ:സോജി ഓലിക്കലും പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഈ ഏകദിന ധ്യാനത്തിന് ഉണ്ട്.
അയര്‍ലന്‍ഡില്‍ നിന്നു എത്തുന്ന വിശ്വാസികള്‍ക്കായി പ്രത്യേകം ബസ് വിമാനത്താവളം മുതല്‍ ധ്യാന സ്ഥലമായ Capital FM Arena, Bolero Square, Nottingham, NG1 1LA യിലേയ്ക്ക് ഒരുക്കിയിട്ടുള്ളതായിബന്ധപ്പെട്ടവര് റോസ് മലയാളത്തെ അറിയിച്ചു.
ജൂലൈ മാസം 11 തീയ്യതി(ശനി) രാവിലെ 8 മണി മുതല്‍ വൈകിട്ട് 4 മണി വരെ നീണ്ട് നില്ക്കുന്ന ധ്യാനത്തില്‍ ഭക്ഷണം ധ്യാന സ്ഥലത്ത് തന്നെ ക്രമീകരിച്ചിട്ടുണ്ട്.കൂടാതെ അയര്‍ലന്‍ഡില്‍ നിന്ന് എത്തുന്ന സംഘങ്ങള്‍ക്കായി പ്രത്യേകം സ്ഥലം തന്നെ ധ്യാന കേന്ദ്രത്തില്‍ ഒരുക്കിയിട്ടുള്ളതായും ഇതുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഡബ്ലിനില്‍ നിന്ന് രാവിലെ 6.25 മണിക്ക് പുറപ്പെടുന്ന വിമാനത്തില്‍ മലയാളികളുടെ സംഘം ടിക്കറ്റ് എടുത്ത് വൈകിട്ട് 8.25 നുള്ളബ്രിമ്മിങ്ങ്ഹാമില് നിന്നുള്ള വിമാനത്തില്‍ മടങ്ങി ഡബ്ലിനില്‍ എത്തി ചേരുക എന്ന രീതിയില്‍ ആണ് മലയാളികളുടെ കൂട്ടായ്മ യാത്രം സംഘടിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുവാന്‍ റോസ് മലയാളവുമായി ബന്ധപ്പെടാവുന്നതാണ്.ഇതിനായി rosemalayalam@gmail.com മില്‍ ബന്ധപ്പെടുക, അല്ലെങ്കില്‍ റോസ്മലയാളത്തിന്റെ ഏറ്റവും മുകളില്‍ കാണിന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ഞങ്ങളുമായി സംസാരിക്കാവുന്നതാണ്.