റയ്‌നയര്‍ ബോംബുണ്ടെന്ന ഭീഷണി വ്യാജം…ഒരാള്‍ അറസ്റ്റില്‍

വാഴ്‌സോ:വിമാനത്തില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ട് എന്ന അജ്ഞാത ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് ഐറീഷ് വിമാനം റയ്‌നയര്‍ അടിയന്തമായി നിലത്തിറക്കിയ സംഭവത്തില്‍ വ്യാജ കോളെന്ന് റിപ്പോര്‍ട്ട്.

വ്യാജ ഫോണ്‍ ചെയ്തതിന് പോളണ്ടില്‍ നിന്ന് ഒരാളെ അറസ്റ്റ് ചെയ്തു. വാഴ്‌സോ സമീപം ഉള്ള മോഡ്‌ലിന്‍ വിമാനത്താവളത്തില്‍ വിമാനം ഭീഷണിയെ തുടര്‍ന്ന് ഇറക്കുകയായിരുന്നു. ഓസ്ലോ യില്‍ നിന്ന് വാഴ്‌സോയിലേയ്ക്കുള്ള പറക്കലിനിടയില്‍ ആണ് വിമാനത്തില്‍ ബോംബ് ഉണ്ടന്ന സന്ദേശം മോഡ്‌ലിന്‍ വിമാനത്താവളഅധികൃതര്‍ക്ക് ലഭിച്ചത്.

ഉടന്‍ തന്നെ പൈലറ്റുമായി ബന്ധപ്പെട്ട് വിമാനം നിലത്തിറക്കുകയാണ് ഉണ്ടായതെന്ന് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിമാനത്തില്‍ഉടന്‍ തന്നെ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനും സാധിച്ചിരുന്നില്ല.

വ്യാജ കോളാണെന്ന് വ്യക്തമായതോടെ വിമാനം സര്‍വീസ് നടത്തി. അടച്ച് പൂട്ടിയിരുന്ന മോഡ് ലിന്‍ വിമാനത്താവളം തുറക്കുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: