ദില്ലി: കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനി വിദ്യാഭ്യാസ യോഗ്യത തിരുത്തിയെന്ന പരാതി നിലനില്‍ക്കുമെന്ന് കോടതി. തെളിവുണ്ടെങ്കില്‍ കേസെടുക്കാമെന്നും ദില്ലി മെട്രോപോലിറ്റന്‍ കോടതി അഭിപ്രായപ്പെട്ടു. ആഗസ്ത് 28 ന് കേസ് വീണ്ടും പരിഗണിക്കും.
അഹമ്മദ് ഖാന്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നു തെരഞ്ഞെടുപ്പുകളില്‍ സ്മൃതി നല്‍കിയ സത്യവാങ്മൂലങ്ങളിലെ വിദ്യാഭ്യാസ യോഗ്യത മൂന്നു തരത്തിലാണെന്നായിരുന്നു പരാതി. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് കോടതി നിര്‍ദേശം നല്‍കി.
-എജെ-