ഡബ്ലിന്‍: അബോര്ഷന് പരിഷ്ക്കരിക്കുന്നതിന് അഭിപ്രായവോട്ടെടുപ്പ് നടത്തണമെന്ന് യുഎന്‍ കമ്മിറ്റി അയര്ലന്ഡിനോടാവശ്യപ്പെട്ടു. അയര്‍ലന്‍ഡില്‍ കഠിനമായ വ്യവസ്ഥകളുള്ള അബോര്ഷന് നിയമമാണ് നിലനില്ക്കുന്നതെന്ന യുഎന്‍ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സില്‍ നിരീക്ഷിച്ചു.
അബോര്ഷന് നിയമവുമായി ബന്ധപ്പെട്ട് അഭിപ്രായവോട്ടെടുപ്പ് നടത്താന്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്നും അന്തര്‍ദേശീയ മാനദണ്ഡമനുസരിച്ചുള്ള മനുഷ്യവകാശം നിലനിര്‍ത്തുന്ന രീതിയില്‍ ആവശ്യമെങ്കില്‍ നിയമഭേദഗതി വരുത്തണമെന്നും യുഎന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
എജെ