കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റ് ആക്രമിച്ച ആറു താലിബാന്‍ ഭീകരരെയും സുരക്ഷാ സേന വെടിവച്ചു കൊന്നു. ഒന്‍പതോളം സ്‌ഫോടനങ്ങളും പിന്നീടു വെടിവയ്പും നടത്തിയ ഭീകരരെ മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിലൂടെയാണു സൈന്യം വകവരുത്തിയത്.
പാര്‍ലമെന്റിനെതിരേ നടന്ന ആക്രമണത്തില്‍ ആറു പേര്‍ മരിച്ചുവെന്നാണു റിപ്പോര്‍ട്ട്. നിരവധി പേര്‍ക്കു പരിക്കേറ്റു. പാര്‍ലമെന്റ് മന്ദിരത്തിലുണ്ടായിരുന്ന ഏതാനും എംപിമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരിയ പരിക്കേറ്റിരുന്നു.
-എജെ-