ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമായും പാഠ്യവിഷമായി ഉള്‍പ്പെടുത്തുമെന്നു കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി. ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ യോഗ നടത്തുവാനാണു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍, അധ്യാപകര്‍ക്കുള്ള പരിശീലന പരിപാടികളിലും യോഗ നിര്‍ബന്ധമായും പഠിക്കേണ്ട വിഷയമാക്കുവാനും തീരുമാനിച്ചതായി സ്മൃതി അറിയിച്ചു. ഏറ്റവും മികച്ച രീതിയില്‍ യോഗ ചെയ്യുന്ന കുട്ടിക്ക് അഞ്ചു ലക്ഷം രൂപ സമ്മാനമായി നല്‍കാനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.
80 ശതമാനം പ്രായോഗിക പരിശീലനത്തിനും 20 ശതമാനം തിയറിക്കും മാര്‍ക്കുകള്‍ നല്‍കുന്ന രീതിയിലാണു സിലബസ് ക്രമീകരിക്കുകയെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് ഇതുമൂലം കൂടുതല്‍ പഠനഭാരം അനുഭവിക്കേണ്ടി വരില്ലെന്നാണു മന്ത്രിയുടെ വാദം. പൂര്‍ണമായും ആത്മീയതയില്‍ നിന്നുവേണം യോഗ ചെയ്യാനെന്നും കുട്ടികളോടു സ്മൃതി ഇറാനി ആവശ്യപ്പെട്ടു.
-എജെ-